HOME
DETAILS
MAL
വൃക്കരോഗിക്ക് സഹായഹസ്തവുമായി എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍
backup
March 21 2017 | 04:03 AM
താമരശേരി: ഇരുവൃക്കളും തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന കാരടി കണ്ണന്‍കുന്നുമ്മല്‍ അയ്യപ്പന്റെ ചികിത്സയ്ക്ക് എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളുടെ സഹായ ഹസ്തം. ചോയിമടത്തെ കാന്തപുരം ഈസ്റ്റ് എ.എം.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നു സമാഹരിച്ച തുക ഹെഡ്മാസ്റ്റര് കെ.പി മുഹമ്മദ് ചികിത്സാ സഹായ സമിതി രക്ഷാധികാരി ഗിരീഷ് തേവള്ളിക്ക് കൈമാറി. പി.ടി.എ പ്രസിഡന്റ് കെ.കെ മുനീര്‍ അധ്യക്ഷനായി. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയി, എം.പി അഹമ്മദ്കോയ, ബാബു നമ്പൂതിരി, അഡ്വ. എ.പി അബ്ദുള്ള, പി.കെ.സി മുഹമ്മദ്, യൂസഫ് നൂറാനി, ഷെഫീക്ക് കാന്തപുരം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."