HOME
DETAILS
MAL
വന്യമൃഗശല്യം: മാര്‍ച്ച് നടത്തി
backup
March 21 2017 | 04:03 AM
കോഴിക്കോട്: ജില്ലയുടെ മലയോര മേഖലയില്‍ അടിക്കടിയുണ്ടാകുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ മാത്തോട്ടത്തെ വനംവകുപ്പിന്റെ വടക്കന്‍ മേഖലാ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കൃഷിനശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കാര്‍ഷികവിളകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. മീഞ്ചന്ത വട്ടക്കിണറില്നിന്ന് ആരംഭിച്ച മാര്‍ച്ച് സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് കെ.പി കുഞ്ഞമ്മദ്കുട്ടി അധ്യക്ഷനായി. സി. ഭാസ്ക്കരന്‍, കെ. കൃഷ്ണന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."