HOME
DETAILS
MAL
റോഡ് വികസന ചര്‍ച്ചകള്‍ക്ക് 19 വയസ്
backup
May 19 2018 | 02:05 AM
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടങ്ങിയിട്ട് 19 വര്‍ഷം. ഒടുവില്‍ ഇതുസംബന്ധിച്ച ഫയല്‍ ധനവകുപ്പിന്റെ പരിഗണനയ്ക്കെത്തി. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇതുവരെ പൊതുമരാമത്ത് വകുപ്പിന്റെ പക്കലുണ്ടായിരുന്ന ഫയല്‍ ധന വകുപ്പിന്റെ മേശപ്പുറത്തെത്തിയത്. 344.5 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ഇപ്പോഴത്തെ പദ്ധതിയുടേത്. ഇതുവരെ 114 കോടി രൂപ വിവിധ ഘട്ടങ്ങളിലായി കൈമാറി.
സ്ഥലം ഏറ്റെടുക്കുന്നതിന് 100 കോടിയും സര്‍ക്കാര്‍ ഭൂമികളുടെ ചുറ്റുമതില്‍ കെട്ടുന്നതിന് 14 കോടിയും ചെലവായി. കലക്ടറേറ്റിന്റേത് ഉള്‍പ്പെടെയുള്ള ഭൂമിയാണ് ഇതുവരെ ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."