HOME
DETAILS

മൂല്യവര്‍ധിത കാര്‍ഷികോല്‍പന്ന പാര്‍ക്ക് ആരംഭിക്കും: മന്ത്രി

  
backup
March 21 2017 | 04:03 AM

%e0%b4%ae%e0%b5%82%e0%b4%b2%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8b%e0%b4%b2

 

സുല്‍ത്താന്‍ ബത്തേരി: മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ പാര്‍ക്ക് ജില്ലയില്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വ്യവസായ-സ്‌പോര്‍ട്‌സ് മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരിയിലെ രാജീവ്ഗാന്ധി മിനി ബൈപാസ് നിര്‍മാണപ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയുടെ തകര്‍ച്ച ജില്ലയെ പ്രതികൂലമായി ബാധിച്ചു. കടുത്ത വരള്‍ച്ച കാര്‍ഷിക മേഖലക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. നാടിന്റെ പൊതു ആവശ്യങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയഭേദമെന്യേ എല്ലാവരും കൈകോര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വീട്ടുകാരും മഴവെള്ള ശേഖരണത്തിലേക്ക് തിരിയണം. മഴവെള്ളം പാഴാകാതിരിക്കാന്‍ കിണര്‍ റീ-ചാര്‍ജിങ് നടത്തണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ചെക്ഡാമുകള്‍ നിര്‍മിക്കണം. കുഴല്‍കിണര്‍ കുഴിക്കുന്ന പ്രവണത പരമാവധി ഒഴിവാക്കണം. അത് ഭൂഗര്‍ഭ ജലവിതാനം കുറച്ച് വരള്‍ച്ചക്ക് കാരണമാകുന്നുണ്ട്. പൊതുകിണറുകള്‍, കുളങ്ങള്‍ തുടങ്ങിയവയെല്ലാം പ്രദേശവാസികള്‍ മുന്‍കൈയ്യെടുത്ത് വൃത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. റോഡ് വികസനത്തിനായി സ്ഥലം വിട്ടു നല്‍കിയവരെ മന്ത്രി അഭിനന്ദിച്ചു.
ചുങ്കം ജംഗ്ഷനെ ചുള്ളിയോട് റോഡ്-കൈപ്പഞ്ചേരി-ഗാന്ധി ജംഗ്ഷന്‍-ഗ്യാസ് പമ്പ് വഴി സന്തോഷ് തിയേറ്റര്‍ റോഡുമായി ബന്ധിപ്പിക്കുന്ന റോഡിന് 92 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി, സ്ഥിരംസമിതി അംഗങ്ങളായ ടി.എല്‍ സാബു, ബാബു അബ്ദുറഹിമാന്‍, പി.കെ സുമതി, വത്സജോസ്, കൗണ്‍സിലര്‍മാരായ എന്‍.എം വിജയന്‍, പി.പി അയൂബ്, എം.കെ സാബു, ബാനു പുളിക്കല്‍, തഹസില്‍ദാര്‍ എം.ജെ സണ്ണി, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ബത്തേരി നഗരസഭാ സെക്രട്ടറി സി.ആര്‍ മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ സി.കെ സഹദേവന്‍ സ്വാഗതവും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് നന്ദിയും പറഞ്ഞു. റോഡു നിര്‍മാണത്തിനായി സ്ഥലം വിട്ടുനല്‍കിയവരെയും ചടങ്ങില്‍ ആദരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago