പഠിക്കാഞ്ഞതിനു താക്കീത് നല്കിയ അധ്യാപകനെ പീഡനക്കേസില്‍ കുടുക്കി; വിദ്യാര്‍ഥിനിക്ക് കോടതിയുടെ ശാസന
കാസര്‍കോട്: പഠിക്കാത്തതിന് താക്കീത് നല്‍കുകയും വഴക്കുപറയുകയും ചെയ്ത അധ്യാപകനെ വ്യാജ പരാതി നല്കി പീഡനക്കേസില്‍ കുടുക്കിയ പെണ്‍കുട്ടിയെ ജഡ്ജി ശാസിച്ചു. അധ്യാപകനെതിരായ പരാതി പിന്‍വലിക്കുന്നതായി അറിയിച്ച് പെണ്‍കുട്ടി നല്കിയ ഹരജി കോടതി അംഗീകരിക്കുകയും കേസ് ഒത്തുതീര്പ്പിലാവുകയും ചെയ്തു.
ബദിയടുക്ക പൊലിസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി 2015ലാണ് താന്‍ പഠിക്കുന്ന സ്കൂളിലെ അധ്യാപകനെതിരേ പൊലിസില്‍ പീഡന പരാതി നല്‍കിയത്. അന്ന് പെണ്‍കുട്ടി പത്താംതരത്തില്‍ പഠിക്കുകയായിരുന്നു. അധ്യാപകനെതിരേ പൊലിസ് കേസെടുക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തില്‍ അധ്യാപകനെതിരേ പെണ്‍കുട്ടി നല്കിയ പരാതി വ്യാജമാണെന്നു തെളിഞ്ഞു. പഠനത്തില്‍ പിന്നാക്കം പോകുന്നതിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ അധ്യാപകന് നിരന്തരം വഴക്കു പറയുകയും താക്കീത് നല്‍കുകയും ചെയ്തു.
ഇത് പെണ്‍കുട്ടിയില്‍ വൈരാഗ്യചിന്ത വളര്‍ത്തുകയും അധ്യാപകനെതിരേ വ്യാജപരാതി നല്‍കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."