സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: യു.ഡി.എഫ് വഞ്ചനാദിനമാചരിച്ചു
കാസര്‍കോട്: എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്നലെ യു.ഡി.എഫ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ താലൂക്കോഫിസുകള്ക്ക് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു.
കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് താലൂക്കാഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ചെര്‍ക്കളം അബ്ദുല്ലയും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പള താലൂക്കാഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലിയും ഉദുമ മണ്ഡലം കമ്മിറ്റി ചട്ടഞ്ചാല്‍ സബ്ട്രഷറി ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ കണ്‍വീനര്‍ പി. ഗംഗാധരന് നായരും തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി നീലേശ്വരം സബ് രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീനും ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഹൊസ്ദുര്‍ഗ് താലൂക്കാഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു.
തൃക്കരിപ്പൂരില്‍ നിയോജക മണ്ഡലം ചെയര്മാന് കരിമ്പില്‍ കൃഷ്ണന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, പി.കെ ഫൈസല്‍, കെ.പി പ്രകാശന്, കെ.എം ഷംസുദ്ദീന് ഹാജി, എം.ടി.പി കരീം, ടി.ആര് രാഘവന്, ബാലന് ചീമേനി, മാമുനി വിജയന് , ടോമി പ്ലാച്ചേരി , എ.സി ജോസ്, പി.കുഞ്ഞികൃഷ്ണന് നായര്‍, വി.കെ ബാവ ,പി.രാമചന്ദ്രന് ,എം.രാധാകൃഷ്ണന് നായര്‍, വി.കെ.പി ഹമീദലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."