HOME
DETAILS

ഹജ്ജ് തീര്‍ത്ഥാടകരുടെ ബസ്സുകളിലും ഇനി ഇലക്ട്രോണിക്‌സ് നിരീക്ഷണ സംവിധാനം

  
backup
June 27 2016 | 11:06 AM

hajj-bus-security

മക്ക: ഈ വര്‍ഷം മുതല്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ ബസ്സുകളിലും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഹജ്ജ് മന്ത്രാലയ ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് സിംസിം വ്യക്തമാക്കി. ഹജ്ജ് കാര്യ വകുപ്പിനും സുരക്ഷാ വകുപ്പിനും നിരീക്ഷണത്തിനായാണ് തീര്‍ഥാടകരുടെ ബസ്സുകളില്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം നടപ്പാക്കുന്നത്. പുണ്യ സ്ഥലങ്ങളെ ബന്ധിപ്പിച്ചു നടത്തുന്ന ബസ് സര്‍വീസുകളില്‍ തീര്‍ഥാടകരെ മറ്റു പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്ന ബസ്സുകള്‍ നിരീക്ഷിക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. കൂടാതെ മക്കയിലും പുണ്യ സ്ഥലങ്ങളിലുമുള്ള യാത്രക്കിടയിലെ ഓരോ ഘട്ടങ്ങളിലും ഡ്രൈവര്‍മാര്‍ക്കും ഗൈഡുകള്‍ക്കും ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ പുതിയ നിരീക്ഷണ സംവിധാനം സഹായിക്കുമെന്ന് ഹജ്ജ് മന്ത്രാലയ ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതോടെ ഹാജിമാരെ കൊണ്ടു പോകുന്ന ബസ് സര്‍വീസുകളുമായി നിരന്തരം ബന്ധപ്പെടാനും,ആവശ്യ ഘട്ടത്തില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുവാനും സാധിക്കും. അപകട സമയത്തും ദുരന്ത സമയത്തും ആവശ്യമായ നിര്‍ദേശം ഡ്രൈവര്‍മാര്‍ക്ക് എത്തിച്ചു നല്‍കുവാനും ഇതു ഏറെ സഹായകരമാവും . ജി.പി.എസ് പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ ബസ് സ്റ്റേഷനുകള്‍, സര്‍വീസ് സ്റ്റേഷനുകള്‍, മക്കയിലേയും മദീനയിലേയും തീര്‍ഥാടകരുടെ താമസ സ്ഥലങ്ങള്‍ എന്നിവ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കും. ജി.പി.എസ് സംവിധാനം ഉണ്ടായതിനാല്‍ ബസ്സ് സര്‍വീസുകള്‍ക്ക് ഇടക്ക് എന്തു സംഭവിച്ചാലും അധികൃതര്‍ക്ക് ഞൊടിയിടയില്‍ ബസ് നില്‍ക്കുന്ന സ്ഥലവും മറ്റും മനസ്സിലാക്കി കാര്യങ്ങള്‍ നീക്കുവാനാകും .


ആന്‍ഡ്രോയിഡ് ഫോണുകളിലും വിവരങ്ങള്‍ ലഭ്യമാകുന്ന രീതിയിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. മാത്രമല്ല ബസ്സുകളില്‍ ഘടിപ്പിക്കുന്ന ഇലക്ട്രോണിക്‌സ് സംവിധാനം ഡ്രൈവര്‍മാര്‍ക്കും ഗൈഡുകള്‍ക്കും വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതായിരിക്കും. രാജ്യത്തെ ഗതാഗത നിയമങ്ങളും ഹജ്ജ് വേളയിലെ ഗതാഗതവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഡൈവര്‍മാരെയും ഗൈഡുകളെയും അവരുടെ ഭാഷകളില്‍ ബോധവത്കരിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago