ബഹ്‌റൈനില്‍ ഇ-ജനന സര്‍ട്ടിഫിക്കറ്റ് വരുന്നു
മനാമ: ജി.സി.സിയിലാദ്യമായി ഇലക്ട്രോണിക് ജനന സര്‍ട്ടിഫിക്കറ്റ് സംവിധാനം കൊണ്ടുവരാന്‍ ബഹ്‌റൈന്‍ ആലോചിക്കുന്നു. കഴിഞ്ഞ ദിവസം മനാമയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഇ-ഗവണ്മെന്റ് വക്താക്കളുടെയും സമ്മേളനത്തിലാണ് ഇക്കാര്യം അധികൃതരുടെ പരിഗണനയില്‍ വന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യമേഖലയിലെ സേവനങ്ങളില്‍ ആധുനിക സാങ്കേതികവിദ്യകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബഹ്‌റൈന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗം കൂടിയായിരുന്നു കഴിഞ്ഞ ദിവസത്തെ സുപ്രധാന യോഗം. വിവിധ മേഖലയിലെ പ്രമുഖരുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആരോഗ്യരംഗത്തെ പൊതുമേഖലയിലും, സ്വകാര്യമേഖലയിലും ഇത്തരം സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്.
ആരോഗ്യമന്ത്രാലയവും, ഇ-ഗവണ്‍മെന്റ് അതോറിറ്റിയും, ബഹ്‌റിന്‍ പോസ്റ്റും സഹകരിച്ച് നടപ്പിലാക്കുന്ന പുതിയ ഇലക്ട്രോണിക് സിസ്റ്റം സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കുന്നതിനും, മികച്ച സേവനം ലഭ്യമാക്കുന്നതിനും സഹായകരമായിരിക്കുമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. കൂടാതെ അപേക്ഷകര്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനും പദ്ധതി സഹായകമാവും. നിലവില്‍ ജനന രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായി ഒരു മാസമെങ്കിലും സമയമെടുക്കുന്നുണ്ട്.
ഇലക്ട്രോണിക് ജനന സര്‍ട്ടിഫിക്കറ്റ് നടപ്പിലാകുന്നതോടെ ഇത് അനായാസം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ എണ്ണവും പകുതിയായി കുറക്കാനാവും.
ഈ സംവിധാനത്തിലൂടെ ഇനി മുതല്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനായി http:www.bahrain.bh എന്ന വെബ് സൈറ്റിലൂടെ കുട്ടികളുടെ വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."