HOME
DETAILS
MAL
ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം 27ന്
backup
March 21 2017 | 06:03 AM
തിരുവനന്തപുരം: ജില്ലയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം ഈ മാസം 27ന് നടത്താന്‍ ജില്ലാ കലക്ടര്‍ എസ്.വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വൈദ്യുതീകരണം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. വൈദ്യുതി ലൈന്‍ വലിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ചു വന്നിട്ടുള്ള പരാതികള്‍ അടിയന്തരമായി പരിഗണിക്കണം. രണ്ടു ദിവസത്തിനുള്ളില്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിക്കഴിഞ്ഞ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."