ശമ്പളമില്ലാതെ ജോലി: എയിഡഡ് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ദുരിതത്തില്‍
കല്‍പ്പറ്റ: 2014-15, 2015-16 അധ്യയന വര്‍ഷങ്ങളില്‍ ആരംഭിച്ച എയിഡഡ് ഹയര്‍സെക്കന്‍ഡറി ബാച്ചുകളിലെ രണ്ടായിരത്തി അറുനൂറോളം വരുന്ന അധ്യാപകരും 500റോളം വരുന്ന ലാബ് അറ്റന്‍ഡര്‍മാരും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ തസ്തികനിര്‍ണയം നടത്താത്തതിന്റെ പേരില്‍ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ ബുദ്ധിമുട്ടുന്നു.
ഈ ബാച്ചുകളില്‍ കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ പരിശോധനയും വിദ്യാര്‍ഥികളുടെ എണ്ണവും തിട്ടപ്പെടുത്തിയിരുന്നു.
എങ്കിലും തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കാത്തതിനാല്‍ ഈ അധ്യാപകര്‍ക്ക് ഗസ്റ്റ് അധ്യാപകര്‍ക്കുള്ള വേതനം പോലും ലഭിക്കുന്നില്ല. ഇതോടൊപ്പം ആരംഭിച്ച ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് ഗസ്റ്റ് വേതനം നല്‍കുന്നുണ്ട്.
ശമ്പളം ലഭിക്കാതായതോടെ ഈ അധ്യാപകര്‍ ദുരിതത്തിലായിരിക്കുകയാണ്. അധ്യാപകര്‍ക്ക് ഉടന്‍ ശമ്പളം നല്‍കമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."