കര്‍ഷകര്‍ക്ക് ആശ്വാസമായി നേന്ത്രക്കായക്ക് വില വര്‍ധിച്ചു
സുല്‍ത്താന്‍ ബത്തേരി: കര്‍ഷകര്‍ക്ക് ആശ്വാസമായി നേന്ത്രക്കായ ഉള്‍പ്പടെയുള്ള പച്ചക്കായകള്ക്ക് വിപണിയില്‍ വില വര്‍ധിച്ചു. നേന്ത്രക്കായ, മൈസൂര്‍പൂവന്‍, ഞാലി, റോബസ്റ്റ തുടങ്ങിയ പച്ചക്കായകള്ക്കാണ് ഇപ്പോള്‍ വിപണിയില്‍ വില വര്‍ധിച്ചിരിക്കുന്നത്.
നേന്ത്രക്കായക്ക് ഇപ്പോള്‍ വിപണി വില കിലോക്ക് 41.50 രൂപയാണ്. രണ്ടാഴ്ച മുമ്പ് ഇത് 38 രൂപയായിരുന്നു. ഇതിനു പുറമെ ചെറുകായകള്ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 ശതമാനം വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
മൈസൂര്‍ പൂവന്് 28ഉം, ഞാലിപൂവന് 32 രൂപയും റോബസ്റ്റക്ക് 10 രൂപയുടെ വര്‍ധനവുമാണുള്ളത്. രണ്ടാഴ്ച മുമ്പ് ഇവക്ക് യഥാക്രമം 20 രൂപവീതവും 5 രൂപയുമായിരുന്നു വില. കഴിഞ്ഞ വര്‍ഷം ഈസമയം നേന്ത്രക്കായക്ക് കിലോക്ക് 32 രൂപയായിരുന്നു വിലയുണ്ടായിരുന്നത്. ഞാലിപൂവന് 17.50 രൂപയും മൈസൂര്‍പൂവന്‍ 16 രൂപയും റോബസ്റ്റക്ക് 5 രൂപയുമായിരുന്നു വില.
ഇക്കഴിഞ്ഞ വേനല്‍മഴയിലും ശക്തമായ കാറ്റിലും ജില്ലയില്‍ വ്യാപകമായി വാഴ കൃഷി നശിച്ചതും നോമ്പും നേന്ത്രക്കായ ഉള്‍പ്പടെയുള്ള കായകള്‍ക്ക് വില കൂടാന്‍ ഇടയാക്കിയതായാണ് കച്ചവടക്കാര്‍ പറയുന്നത്. ഇനിയും വില വര്‍ധിക്കാനാണ് സാധ്യതയെന്നുമാണ് കച്ചവടക്കാരുടെ അഭിപ്രായം. പച്ചക്കായ വില വര്‍ധിച്ചതിനനുസരിച്ച് പഴങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."