'വിദ്യാലയങ്ങള്‍ ലഹരി വിമുക്തമാക്കാന്‍ നടപടി സ്വീകരിക്കുക'
ചെറുവാടി: വിദ്യാലയങ്ങള്‍ ലഹരിവിമുക്തമാക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഗിന്നസ് റെക്കോര്‍ഡ് ജേതാവ് കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫ് പറഞ്ഞു. ചെറുവാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കേരളത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമാഫിയകള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനു തടയിടാന്‍ നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് എം. ജമാല്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ആമിന പാറക്കല്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി ചെയര്‍മാന്‍ എസ്.എ നാസര്‍, സ്റ്റാഫ് സെക്രട്ടറി സബിത് കുമാര്‍, അധ്യാപകരായ വാസുദേവന്‍, ഹമീദ് മദനി, പ്രാധാനാധ്യാപിക ലീനാ തോമസ്, മുജീബുറഹ്്മാന്‍ സംസാരിച്ചു. ചെറുവാടി സി.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്്‌പെക്ടര്‍ രാധാകൃഷ്ണന്‍ ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രദര്‍ശനവും നടന്നു.
താമരശ്ശേരി: ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനാചരണം നടത്തി.
താമരശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തേക്ക് റാലിയും ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനവും സംഗീത നൃത്ത ശില്‍പ്പാവതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.സി മാമു മാസ്റ്റര്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ബിന്ദു ആനന്ദ്, പി.ടി.എ പ്രസിഡന്റ് എം. സുല്‍ഫിക്കര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ ജോര്‍ജ്, സൈദലവി, ദീപ ജോസ്, ടി. സരിത, കെ.പി വാസു, വത്സലകുമാരി പങ്കെടുത്തു.
മുക്കം: മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സോഷ്യല്‍വര്‍ക്ക് ക്ലബിന്റെയും എന്‍.എസ്.എസ് യൂനിറ്റിന്റെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധദിനം ആചരിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസിന് സിവില്‍ എക്‌സൈസ് ഓഫിസര്‍ സന്തോഷ് നേതൃത്വം നല്‍കി.
പ്രിന്‍സിപ്പല്‍ സന്തോഷ് മൂത്തേടം അധ്യക്ഷനായി. ലഹരി ആധാരമാക്കി കുട്ടികള്‍ തയാറാക്കിയ മാഗസിന്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. എം.പി ജാസ്മിന്‍, പി.പി മോനുദ്ദീന്‍, ഒ.വി അനൂപ്, റിസ്‌ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."