HOME
DETAILS

ഇറാഖില്‍ മുഖ്തദാ സദര്‍ സഖ്യം അധികാരത്തിലേക്ക്

  
backup
May 19 2018 | 18:05 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%96%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%a4%e0%b4%a6%e0%b4%be-%e0%b4%b8%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8

 

ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശീഈ നേതാവ് മുഖ്തദാ സദറിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിനു വിജയം. തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഫലം ഔദ്യോഗികമായി പുറത്തുവിട്ടത്. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ സഖ്യം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതു കൊണ്ട് സദറിനു പ്രധാനമന്ത്രിയാകാനാകില്ലെങ്കിലും അദ്ദേഹം തന്നെയായിരിക്കും സര്‍ക്കാരിനെ പിന്നില്‍നിന്നു നയിക്കുക. 54 സീറ്റുകളാണ് സദറിന്റെ നേതൃത്വത്തിലുള്ള അല്‍ സാഇറൂന്‍ സഖ്യം സ്വന്തമാക്കിയത്. ഹാദി അല്‍ അമീരിയുടെ നേതൃത്വത്തിലുള്ള ഫതഹ് സഖ്യം 47 ഇടത്തും വിജയിച്ചു. അബാദിയുടെ നസ്ര്‍ സഖ്യം 42 സീറ്റുമായി മൂന്നാം സ്ഥാനത്തായി.
നേരത്തെ അമേരിക്കന്‍ അധിനിവേശത്തിനെതിരേ രണ്ടു തവണ അക്രമാസക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചാണ് മുഖ്തദാ സദര്‍ ഇറാഖ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. എന്നാല്‍, ഇറാന്‍ പിന്തുണയുള്ള എതിര്‍കക്ഷികളുടെ ഇടപെടല്‍മൂലം ഏതാനും വര്‍ഷങ്ങളായി അദ്ദേഹം മുഖ്യധാരാ രാഷ്ട്രീയത്തില്‍നിന്നു അരികുവല്‍ക്കരിക്കപ്പെട്ടു കഴിയുകയായിരുന്നു. നസ്ര്‍, ഫതഹ് വിഭാഗങ്ങള്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ പ്രബലരാഷ്ട്രീയ പാര്‍ട്ടികളോടുള്ള ജനങ്ങളുടെ അസംതൃപ്തിയാണു തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നാണു വിലയിരുത്തപ്പെടുന്നത്.
മുഖ്തദാ സദറിന്റെ ഇസ്തിഖാമാ പാര്‍ട്ടിയും മറ്റ് ആറോളം മതേതര മുന്നണികളും ചേര്‍ന്നാണ് അല്‍ സാഇറൂന്‍ മുന്നണി രൂപീകരിച്ചത്. ഇറാഖി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുന്നണിയില്‍ അംഗമാണ്. അമേരിക്കയായാലും ഇറാനായാലും രാജ്യത്ത് ഏതുതരത്തിലുമുള്ള വിദേശ ഇടപെടല്‍ അംഗീകരിക്കില്ലെന്ന് സഖ്യം നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനാല്‍ തന്നെ സദര്‍ സഖ്യത്തെ ഇറാഖ് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പിനു മുന്‍പ് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഐ.എസ് വിരുദ്ധ പോരാട്ടത്തിനിടെ രാജ്യത്ത് തകര്‍ന്നടിഞ്ഞ സ്‌കൂളുകളും ആശുപത്രികളും പുനസ്ഥാപിക്കുകയും ദരിദ്രജനങ്ങളെ സഹായിക്കുകയും ചെയ്യുമെന്നായിരുന്നു മുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം.
ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മൂന്നു മാസത്തിനകം പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
ഐ.എസിനെതിരേ ഇറാഖ് ഭരണകൂടം വിജയം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പായിരുന്നു മെയ് 12നു നടന്നത്. മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പതനത്തിനു ശേഷമുള്ള നാലാമത്തെ തെരഞ്ഞെടുപ്പുമാണിത്. 44.52 ശതമാനം പോളിങ്ങാണ് ആകെ രേഖപ്പെടുത്തിയത്. 2003നു ശേഷം ഇതാദ്യമായാണ് പോളിങ് ശതമാനം 60നു താഴെ വരുന്നത്. ഹൈദര്‍ അല്‍ അബാദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു തെരഞ്ഞെടുപ്പ് സര്‍വേകള്‍ വ്യക്തമാക്കിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  22 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  22 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  22 days ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  22 days ago