HOME
DETAILS
MAL
ഇരുഡ് കവര്‍ച്ച: മൂന്നു പവന് കൂടി കണ്ടെടുത്തു
backup
March 21 2017 | 06:03 AM
ശ്രീകണ്ഠപുരം: കാഞ്ഞിലേരി ഇരുഡിലെ ലൂക്കയുടെ വീട്ടില്‍ നിന്ന് കവര്‍ന്ന സ്വര്‍ണാഭരണത്തില്‍ മൂന്നു പവന് കൂടി കണ്ടെടുത്തു. രണ്ടാം പ്രതി കല്യാട് തായ്ക്കുണ്ടിലെ പടുവിലാന്‍ പ്രശാന്തിനെ(33) കസ്റ്റഡിയില്‍ വാങ്ങി ശ്രീകണ്ഠപുരം പൊലിച്ച് ചോദ്യം ചെയ്തപ്പോഴാണ് കളവ് മുതല്‍ ഏല്‍പ്പിച്ച ഇരിട്ടിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് തൊണ്ടിമുതല്‍ കണ്ടെടുത്തത്. 20 പവന് സ്വര്‍ണവും 34,000 രൂപയുമായിരുന്നു ലൂക്കയുടെ വീട്ടില്‍ നിന്ന് മോഷണം പോയിരുന്നത്. പ്രശാന്തിനെ ഇന്നലെ വൈകുന്നേരം തിരികെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."