ഡിവൈ.എസ്.പി ഓഫിസിലേക്ക് ബി.ജെ.പി മാര്‍ച്ച്
കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ കണ്ണൂരിലെ പൊലിസിനെ പാര്ട്ടിവല്കരിക്കാനുള്ള ശ്രമം നടക്കുന്നതായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. തളാപ്പില്‍ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുശീല്‍കുമാറിനെ ആക്രമിച്ച പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി നടത്തിയ ഡിവൈ.എസ്.പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്. പി ജയരാജന്റെ ആജ്ഞ അനുസരിച്ചാണ് ജില്ലയിലെ പൊലിസ് പ്രവര്‍ത്തിക്കുന്നത്. മറ്റു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നീതി നിഷേധിക്കുന്ന സമീപനമാണ് പൊലിസിന്റെ ഭാഗത്തു നിന്നു നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജയരാജന്റെ അടുക്കളയില്‍ പാത്രം കഴുന്നതിനെക്കാള് നല്ലത് പൊലിസ് പണി നിര്‍ത്തുന്നതാണ്.
ജയരാജന് തീറ്റകൊടുത്ത് വളര്‍ത്തിയവരാണ് സുശീല്‍ കുമാറിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ജയരാജനെ ഇത്തരത്തില്‍ കയറൂരിവിട്ടാല്‍ അധികകാലം അധികാരത്തില്‍ തുടരാന്‍ കഴിയില്ലെന്ന് പിണറായി ഓര്‍ക്കേണ്ടതാണെന്നും സുരേന്ദ്രന് പറഞ്ഞു. കെ സജീവന് അധ്യക്ഷനായി. കെ.വി ജയരാജന്, എ.ബി പ്രജില്‍, കെ.കെ വിനോദ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."