HOME
DETAILS

സുകൃതങ്ങളില്‍ മത്സരിക്കാം

  
backup
May 19 2018 | 19:05 PM

ramazan-specail

 


റമദാന്‍ മാസം സമാഗതമാകുമ്പോള്‍ അതിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ട് പ്രവാചകന്‍ (സ്വ) അനുചരന്മാരെ പ്രചോദിപ്പിക്കുമായിരുന്നു. 'നിങ്ങളിലേക്കിതാ റമദാന്‍ മാസം വന്നണഞ്ഞിരിക്കുന്നു. അഭിവൃദ്ധിയുടെ മാസമാണത്. അതില്‍ അനേകം നന്മകളുണ്ട്. അല്ലാഹു നിങ്ങളെ കാരുണ്യവൃഷ്ടികൊണ്ടു പൊതിയുന്നതാണ്. അവന്‍ വീഴ്ചകള്‍ പൊറുക്കും, പ്രാര്‍ഥന സ്വീകരിക്കും. അവന്‍ നിങ്ങളുടെ മത്സരം വീക്ഷിക്കുകയും മാലാഖമാരോട് നിങ്ങളെക്കുറിച്ച് അഭിമാനം പറയുകയും ചെയ്യും. അതുകൊണ്ട്, അല്ലാഹുവിനു നിങ്ങള്‍ നല്ലത് കാണിച്ചു കൊടുക്കൂ. നിശ്ചയം, ഏറ്റവും വലിയ പരാജിതന്‍ ആ മാസത്തിലും അല്ലാഹുവിന്റെ കാരുണ്യം നിഷേധിക്കപ്പെട്ടവനാണ്.' (ത്വബറാനി).
അല്ലാഹു നമ്മുടെ മത്സരം വീക്ഷിക്കുമെന്ന തിരുവചനം യഥാര്‍ഥത്തില്‍ വിശ്വാസികള്‍ക്കു കരുത്തും ആവേശവും പകരേണ്ടതാണ്. മത്സരം വീക്ഷിക്കുന്ന റബ്ബിന്റ മുന്നില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചെങ്കില്‍ എന്ന ചിന്ത, റമദാനിലുടനീളം കളം നിറഞ്ഞു കളിക്കാന്‍ അവര്‍ക്കു ഊര്‍ജമായി ഭവിക്കണം.
ആരാണ് നിസ്‌കാരത്തില്‍ കൂടുതല്‍ നേരം നില്‍ക്കുന്നത്, ആരുടെ റുകൂം സുജൂദുമാണ് ദൈര്‍ഘ്യമേറിയത്, ആരുടെ ഹൃദയമാണ് കൂടുതല്‍ ഭക്തിഭരിതം, ആരാണ് റബ്ബിന്റെ മുന്നില്‍ കൂടുതല്‍ വിനയാന്വിതന്‍ എന്നൊക്കെയാണ് സ്രഷ്ടാവ് വീക്ഷിക്കുന്നത്. ആരാണ് കൂടുതല്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും ദിക്ര്‍ ചൊല്ലുന്നതും ദാനം ചെയ്യുന്നതും എന്നെല്ലാം അവന്‍ വീക്ഷിക്കുന്നു. കളവ്, പരദൂഷണം, വഞ്ചന, അക്രമം തുടങ്ങിയ ദുഷ്‌ചെയ്തികളില്‍ നിന്ന് ആരൊക്കെയാണ് അകലം പാലിക്കുന്നത് എന്നും അവന്‍ ശ്രദ്ധിക്കുന്നു.
അതുകൊണ്ട്, ഏറ്റവും നല്ല പ്രകടനം തന്നെ നാം പുറത്തെടുക്കണം. വിത്ര്‍ സാധാരണ മൂന്ന് റക്അത് നിസ്‌കരിക്കുന്നവനാണെങ്കില്‍ അതയാള്‍ അഞ്ചു റക്അത് ആക്കി ഉയര്‍ത്തട്ടെ. അഞ്ച് നിസ്‌കരിക്കുന്നവന്‍ ഏഴ് ആക്കട്ടെ... റക്അതുകളുടെ എണ്ണം കൂടുമ്പോള്‍ സുജൂദിന്റെ എണ്ണവും കൂടുന്നു. റമദാന്‍ രാത്രികളിലെ ഓരോ സുജൂദിനും ലഭിക്കുന്ന വിശിഷ്ട നേട്ടങ്ങളെ കുറിച്ച്, അബൂ സഈദ് (റ) നിവേദനം ചെയ്യുന്നൊരു ഹദീസില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍, ഇരുപത് റക്അതുള്ള തറാവീഹ് തന്നെ എട്ടായി ചുരുങ്ങിപ്പോയി!
വിശുദ്ധ ഖുര്‍ആന്‍ പാരായണം അണമുറിയാതെ നടക്കട്ടെ. കൂടുതല്‍ ഖത്മുകള്‍ തീര്‍ക്കാനുള്ള പ്രയത്‌നമാണ് നടക്കേണ്ടത്. ഇമാം ശാഫിഈ (റ) പകല്‍ ഒരു ഖത്മും രാത്രി മറ്റൊരു ഖത്മും ഓതിത്തീര്‍ക്കുമായിരുന്നു. അങ്ങനെ, റമദാനില്‍ അറുപതോളം ഖത്മുകള്‍! എന്നാല്‍, ഈ പുണ്യമാസത്തിലും ഒരെണ്ണം പോലും ഓതിത്തീര്‍ക്കാന്‍ സാധിക്കാത്തവരാണ് നമ്മില്‍ പലരും.
ഇന്നു കാര്യങ്ങളെല്ലാം കൈവിട്ടു പോയിരിക്കുന്നു. സുകൃതങ്ങളില്‍ അല്ല ജനങ്ങളുടെ മത്സരം. ഉടയാടകളും ഇഫ്താര്‍ ഭക്ഷണങ്ങളും ആര്‍ഭാടമാക്കുന്നതിലാണ് അവര്‍ മത്സരിക്കുന്നത്. ആരാധനാനിരതരാകേണ്ട പുണ്യരാത്രികളില്‍ നാം അങ്ങാടികളില്‍ അലയുകയാണ്. ഏറ്റവും ശ്രേഷ്ഠമായ അവസാന പത്തിലാണ് നമ്മുടെ അങ്ങാടികള്‍ കൂടുതല്‍ സജീവമാകുന്നത്! പോരാത്തതിന്, റമദാന്‍ സ്‌പെഷല്‍ കളികളും സീരിയലുകളും! എല്ലാം റമദാന്‍ എന്ന ബ്രാന്‍ഡില്‍!
അല്ലാഹുവിന്റെ മുന്നില്‍ നിങ്ങള്‍ നല്ല പ്രകടനം കാഴ്ചവയ്ക്കൂ എന്നു പറഞ്ഞതിനു ശേഷം, തിരുനബി (സ്വ) ഒന്നു കൂടി പറയുന്നുണ്ട്: 'നിശ്ചയം, ഏറ്റവും വലിയ പരാജിതന്‍ റമദാനിലും അല്ലാഹുവിന്റെ കാരുണ്യം നിഷേധിക്കപ്പെട്ടവനാണ്. ഈ മാസത്തിലും രക്ഷപ്പെടാന്‍ സാധിക്കാത്തവന്‍ പിന്നെ എന്ന് രക്ഷപ്പെടാനാണ്? റമദാനില്‍ പ്രതീക്ഷയോടെ നോമ്പെടുക്കുകയും നിസ്‌കരിക്കുകയും ചെയ്യുന്നവര്‍ക്ക്, പെറ്റുവീണ പൈതലിനെപ്പോലെ പാപമോചിതരായി പുറത്തുവരാം. അത്തരം സാധ്യതകളെല്ലാം അവഗണിച്ചു തള്ളുന്നവര്‍ പരാജിതര്‍ തന്നെയാണ്. അവര്‍ക്കാണ് സര്‍വനാശം.
(പ്രമുഖ യമനീ പണ്ഡിതനും ഗ്രന്ഥകാരനുമായ ശൈഖ് ഉമര്‍ബിന്‍ ഹഫീസ് യമനിലെ ദാറുല്‍ മുസ്ത്വഫ യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ കൂടിയാണ്)

മൊഴിമാറ്റം: അബ്ദുല്‍ വാജിദ് റഹ്മാനി വടക്കേക്കാട്‌



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago