പശുവിന്റെ പേരില്‍ വീണ്ടും സംഘ്പരിവാര്‍ ക്രൂരത; 45കാരനെ തല്ലിക്കൊന്നു
ന്യൂഡല്‍ഹി: ഒരിടവേളയ്ക്കു ശേഷം രാജ്യത്ത് വീണ്ടും പശുസംരക്ഷണത്തിന്റെപേരില്‍ കൊലപാതകം. മധ്യപ്രദേശിലെ സത്ന ജില്ലയിലെ അംഗര്‍ ഗ്രാമത്തിലാണ് സംഭവം. മുഹമ്മദ് റിയാസ് (45)എന്നയാളാണ് കൊല്ലപ്പെട്ടത്. റിയാസിനൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഷക്കീല്‍ (33) എന്നയാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. ബന്ദേര പൊലിസ് സ്റ്റേഷന് പരിധിയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ:
റിയാസും ഷക്കീലും ഉള്‍പ്പെടെ നാലുപേര്‍ വാഹനത്തില്‍ പശുക്കളെയുംകൊണ്ട് വരികയായിരുന്നു. ഇത് ഏതാനും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കണ്ടു. ഇവര്‍ കൂടുതല്‍ ആളുകളെ വിളിച്ചുകൂട്ടുമ്പോഴേക്കും റിയാസും ഡ്രൈവര്‍ ഷക്കീലും ഒഴികെയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. തടിച്ചുകൂടിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ റിയാസിനെയും ഷക്കീലിനെയും വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു. ഗ്രാമീണര്‍ അറിയിച്ചതുപ്രകാരം പൊലിസ് എത്തിയപ്പോഴേക്കും റിയാസ് മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷക്കീലിനെ പൊലിസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്ന അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായി സത്ന ജില്ലാ പൊലിസ് സൂപ്രണ്ട് രാജേഷ് ഹിംഗാന് പറഞ്ഞു. സംഭവസ്ഥലത്തുനിന്നു പാക്ക്ചെയ്ത കാളയിറച്ചി ലഭിച്ചതായും പൊലിസ് പറഞ്ഞു. ഷക്കീലിന്റെ മൊഴിപ്രകാരം ഏഴുപേര്‍ക്കെതിരേ കൊലപാതകം, കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ചുമത്തി കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."