HOME
DETAILS
MAL
ഹൂതി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം തകര്‍ത്തെന്ന് സഊദി സേന
backup
March 21 2017 | 07:03 AM
റിയാദ്: സംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്നും വിമത വിഭാഗമായ ഹൂതികള്‍ സഊദിയിലേക്ക് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമകണം സഊദി പ്രതിരോധ സേന തകര്‍ത്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാന്‍ നഗരത്തെ ലക്ഷ്യമാക്കിയുള്ളതായിരുന്നു മിസൈലാക്രമണം. ശ്രമം ആകാശത്തു വെച്ചു തന്നെ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ പരിക്കുകളോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിക്ഷേപണ സ്ഥലവും സഖ്യസേന തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. യമനിലെ ഔദ്യോഗിക സര്‍ക്കാറിനു വേണ്ടി പോരാടുന്ന അറബ് സഖ്യ സേനയുടെ നായകത്വ സ്ഥാനം വഹിക്കുന്ന സഊദിക്കെതിരെ ഇതിനു മുന്‍പും പല തവണ മിസൈല്‍ ആക്രമണം നടന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."