ജല സംരക്ഷണത്തിന്റെ പ്രവാചക പാഠങ്ങള്‍ തൊട്ടറിഞ്ഞ് സുന്നി ബാലവേദി
കാഞ്ഞങ്ങാട്: ജലവും പരിസരവും സംരക്ഷിക്കല്‍ പ്രവാചക പാഠമാണെന്നും സര്‍വ മതാനുയായികള്‍ക്കും ഇത് മാതൃകാ പരമാണെന്നും അനുഭവ പഠനത്തിലൂടെ തൊട്ടറിഞ്ഞ് സുന്നി ബാല വേദി വിദ്യാര്‍ഥികള്‍. 'കരുതിവെക്കാം ജീവന്റെ തുള്ളികള്‍ നാളേക്കായി' എന്ന പ്രമേയത്തില്‍ എസ്.ബി.വി നടത്തുന്ന സംസ്ഥാനതല കാംപയിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി നടത്തിയ ജലദിന കാംപയിനാണ് ശ്രദ്ധേയമായത്.
കാംപയിന്റെ ജില്ലാതല ഉദ്ഘാടനം സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്റസാ പരിസരത്ത് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി അധ്യക്ഷനായി. ജലദിന സന്ദേശമുള്‍ക്കൊള്ളുന്ന പോസ്റ്റര്‍ പ്രകാശനം കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി മുബാറക് ഹസൈനാര്‍ ഹാജിക്ക് നല്കി പ്രകാശനം ചെയ്തു. എസ്.ബി.വി ജില്ലാ കണ്‍വീനര്‍ അബ്ദുല്‍ നാസര്‍ ഫൈസി പാവന്നൂര്‍ പ്രമേയ പ്രഭാഷണം നടത്തി.
സ്റ്റേറ്റ് കൗണ്‍സിലര്‍ മുര്‍ശിദ് പൂച്ചക്കാട് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബൂബക്കര്‍ ഫൈസി സൗത്ത് ചിത്താരി, കബീര്‍ ഫൈസി ചെറുകോട്, അഷ്റഫ് ദാരിമി കൊട്ടിലങ്ങാട്, എം.എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, കെ.യു ദാവൂദ് ഹാജി, ശാക്കിര്‍ അല്‍ ഖാസിമി, സ്വാദിഖ് ഹുദവി, ഉസ്മാന് മുഈനി, സമീര്‍ ഹുദവി, ജുനൈദ് യമാനി, അന്ശാദ് ബല്ലാ കടപ്പുറം, അബ്ബാസലി കുമ്പള, ഇര്‍ശാദ് ചിത്താരി, മുഹമ്മദ് സിയാദ് ചിത്താരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."