ആദിവാസി സാക്ഷരതാ പദ്ധതി സര്‍ട്ടിഫിക്കറ്റ് വിതരണവും രണ്ടാംഘട്ട ഉദ്ഘാടനവും ഇന്ന്
കല്‍പ്പറ്റ: ആദിവാസി സാക്ഷരതാ പദ്ധതിയില്‍ പരീക്ഷയെഴുതി വിജയിച്ച പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും രണ്ടാം ഘട്ട ഉദ്ഘാടനവും ഇന്ന് രാവിലെ 11ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാവും. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാവാര്‍ഷികോഷത്തോടനുബന്ധിച്ചുള്ള ജില്ലാതല ഉദ്ഘാടന ചടങ്ങുകൂടിയാണിത്.
സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ ഡോ. പി.എസ് ശ്രീകല പദ്ധതി വിശദീകരണം നടത്തും. എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയാവും. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു ചടങ്ങില്‍ പങ്കെടുക്കും.
ജില്ലയില്‍ ആരംഭിച്ച പ്രത്യേക സാക്ഷരതാ പദ്ധതിയില്‍ പരീക്ഷ എഴുതിയ 4512 പേരില്‍ 4309 പേരാണ് വിജയിച്ചത് 95.5 ശതമാനമാണ് വിജയം. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ ഇണ്ടേരിക്കുന്ന് കോളനിയിലെ 90 വയസ്സുള്ള കുംഭയാണ് ഏറ്റവും കൂടുതല്‍ പ്രായം കൂടിയ വിജയി. പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടവരാണ് പരീക്ഷ എഴുതിയവരില്‍ ഭൂരിഭാഗവും. 758 പുരുഷന്‍മാരും 3551 സ്ത്രീകളുമാണ് വിജയിച്ചത്. എഴുത്ത്, വാച, കണക്ക് എന്നീ വിഷയങ്ങളില്‍ നൂറില്‍ 30 മാര്‍ക്കാണ് വിജയിക്കാന്‍ വേണ്ടിയിരുന്നത്. പൊഴുതന ഗ്രാമ പഞ്ചായത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ വിജയിച്ചത്. 234 പേര്‍.
ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ പരീക്ഷ എഴുതിയതും പൊഴുതന ഗ്രാമ പഞ്ചായത്തില്‍ നിന്നാണ്. 257 പഠിതാക്കളെയാണ് പരീക്ഷക്കിരുത്തിയത്. കല്‍പ്പറ്റ ബ്ലോക്കാണ് ഏറ്റവും കൂടുതല്‍ പേരെ പരീക്ഷക്കിരുത്തിയത്. 1632 പേര്‍. 28 പഠിതാക്കളെ പരീക്ഷക്കിരുത്തിയ പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഫോറസ്റ്റ് വയല്‍കോളനിയും നെന്മേനി ഗ്രാമ പഞ്ചായത്തിലെ കൊന്നമ്പറ്റ കോളനിയും കൂടുതല്‍ പേരെ പരീക്ഷക്കിരുത്തി. നഗരസഭകളില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയാണ് ഏറ്റവും കൂടുതല്‍ പേരെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചത്. 203 പേരില്‍ 199 പേര്‍ വിജയിച്ചു. സാക്ഷരതാ പരീക്ഷ വിജയിച്ചവര്‍ക്ക് നാലാംതരം തുല്യതാ കോഴ്‌സിന് ചേരാം.സാക്ഷരതാ ക്ലാസുകളില്‍ നടന്ന അതേ പഠന കേന്ദ്രങ്ങളില്‍ തന്നെ നാലാം തരം തുല്യതാകോഴ്‌സ് പഠിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."