മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന് രാജിവച്ചു
മാനന്തവാടി: മുന്നണി ധാരണയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ താക്കോല്‍ സ്ഥാനങ്ങളില്‍ രാജി തുടരുന്നു. യു.ഡി.എഫ് ധാരണ പ്രകാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍ ഇന്നലെ രാജിവച്ചു. സെക്രട്ടറി പി.വി സജീര്‍ രാജി സ്വീകരിച്ചു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് ധാരണ പ്രകാരം രïര വര്‍ഷം പ്രസിഡന്റ് സ്ഥാനം ലീഗിനും പിന്നിട് കോണ്‍ഗ്രസിനും എന്നതായിരുന്നു. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം അഞ്ച് വര്‍ഷവും കോണ്‍ഗ്രസിനാണ്. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ലീഗ് പ്രതിനിധിയായ പ്രീതാരാമന്‍ തല്‍സ്ഥാനം രാജിവച്ചത്. രാവിലെ 11:15 ഓടെ യു.ഡി.എഫ് ജനപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കൊപ്പവുമാണ് സെക്രട്ടറിക്ക് രാജി കത്ത് നല്‍കിയത്. കഴിഞ്ഞ രïര വര്‍ഷം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ജനതാല്പര്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതായും സ്ഥാനമൊഴിഞ്ഞ പ്രീതാരാമന്‍ പറഞ്ഞു.
പ്രസിഡന്റിന്റെ താല്കാലിക ചുമതല വൈസ് പ്രസിഡന്റ് കെ.ജെ പൈലിക്ക് നല്കിയിട്ടുï്. ഇലക്ഷന് കമ്മീഷന് നിശ്ചയിക്കുന്ന തിയതിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസിലെ ഗീതാ ബാബു വായിരിക്കും പുതിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."