HOME
DETAILS

നാടിന്‍ ദാഹമകറ്റാന്‍ നാടൊന്നിക്കുന്നു

  
backup
May 20 2018 | 02:05 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%be%e0%b4%b9%e0%b4%ae%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%9f

 

കല്‍പ്പറ്റ: പുഴകളുടെ സംരക്ഷണം നാടിന്റെ സംരക്ഷണമാണെന്ന സന്ദേശവുമായി നാളെ നാടൊന്നാകെ പുഴ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. 'പച്ചപ്പ്' പദ്ധതിയുടെ ഭാഗമായാണ് കല്‍പ്പറ്റ മണ്ഡലത്തിലെ മുഴുവന്‍ പുഴകളിലും 'നാടിന്‍ ദാഹമകറ്റാന്‍ നാടൊന്നിച്ച് നാല് മണിക്കൂര്‍' എന്ന പേരില്‍ നാല് മണിക്കൂര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുക.
പുഴ ശുചീകരണ കാംപയിന്‍ വിജയിപ്പിക്കാന്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, പി.യു ദാസ്, ബി. സുധീര്‍കിഷന്‍, കെ. ശിവദാസന്‍ അഭ്യര്‍ഥിച്ചു. നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമായ പുഴ ഇന്ന് മാലിന്യ നിക്ഷേപത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.
ജലസംരക്ഷണത്തിന്റെ ഭാഗമായി പുഴകളെ മാലിന്യ മുക്തമാക്കേïത് അത്യാവശ്യമാണ്. അടുത്ത കാലത്തായി മഴ ഗണ്യമായി കുറഞ്ഞുവരികയാണ്. ഇത് തുടര്‍ന്നാല്‍ കടുത്ത പ്രതിസന്ധിയെ നാട് അഭിമുഖീകരിക്കേïിവരും. വേനല്‍മഴ ഇത്തവണ അല്‍പ്പം ലഭിച്ചുവെങ്കിലും അത് ശാശ്വതമാല്ല. വര്‍ഷക്കാലത്ത് ഭൂമിയില്‍ പതിക്കുന്ന വെള്ളം പരമാധി സംരക്ഷിച്ച് നിര്‍ത്തുകയും പുഴകളെ ഉപയോഗപ്രദമാക്കുകയും വേണം. ഇതിനായി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുും തിങ്കളാഴ്ച കൈ കോര്‍ക്കും.
എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ജനപ്രതിനിധികള്‍, മതമേലധ്യക്ഷന്മാര്‍, ചലച്ചിത്രതാരങ്ങള്‍, കലാകായിക വിദ്യാഭ്യാസ മേഖലയിലെ പ്രതിഭകള്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, സര്‍വിസ് സംഘടനകള്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ ശുചീകരണത്തില്‍ പങ്കാളികളാവും.
വൈത്തിരി മïമലയില്‍ നിന്നും ആരംഭിച്ച് 12ാം പാലം വരെ നീïുനില്‍ക്കുന്ന ശുചീകരണത്തില്‍ 100 കണക്കിന് ആളുകളെ അണിനിരത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. വാര്‍ഡ്തല സംഘാടക സമിതികള്‍ രൂപീകരിച്ച് ഓരോ 250 മീറ്ററിലും 25 പേരുടെ സന്നദ്ധ പ്രവര്‍ത്തനമാണ് ഒരുക്കുക. പൊഴുതനയില്‍ പെരുങ്കോട മുതല്‍ എടത്തറക്കടവ് വരെയുള്ള 13 കിലോമീറ്റര്‍ നീളത്തില്‍ ശുചീകരിക്കും. തോട്ടം തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി കുടിവെള്ള സ്രോതസുകള്‍ ശുചീകരിക്കും. തരിയോട് പഞ്ചായത്തില്‍ എടത്തറക്കടവ് മുതല്‍ പുഴക്കല്‍ പാലം വരെയാണ് ശുചീകരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ശുചീകരണത്തില്‍ പഞ്ചായത്ത്തല മത്സ്യകര്‍ഷക ക്ലബ് അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. വെങ്ങപ്പള്ളി പഞ്ചായത്തില്‍ വലിയ പുഴയില്‍ എട്ട് കിലോമീറ്റര്‍ ദൂരം ശുചീകരിക്കും. കോട്ടത്തറയില്‍ ചെറുപുഴയും വലിയ പുഴയും ശുചീകരിക്കും. കുറുമണി, മണ്ണാര്‍ക്കുï് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പടിഞ്ഞാറത്തറയില്‍ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ പുഴ ശുചീകരിക്കുക. സ്റ്റുഡന്റ് പൊലിസ്, എന്‍.എസ്.എസ് വളïിയര്‍മാര്‍ എന്നിവരുടെ പങ്കാളിത്തവും ഉറപ്പുവരുത്തിയിട്ടുï്. കണിയാമ്പറ്റ പഞ്ചായത്തില്‍ ആറ് കിലോമീറ്റര്‍ നീളത്തില്‍ പറളിക്കുന്ന് മുതല്‍ പനമരം വരെയുള്ള പുഴ ശുചീകരിക്കും. മുട്ടില്‍ പഞ്ചായത്തില്‍ മാïാട് പുഴ മുതല്‍ കൊളവയല്‍ വരെ ആറ് കിലോമീറ്റര്‍ നീളത്തില്‍ ജനപങ്കാളിത്തത്തോടെ പുഴ ശുചീകരിക്കും.
സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍ എന്നിവരുടെ പങ്കാളിത്തം ഉïാവും. മേപ്പാടി പഞ്ചായത്തില്‍ വിത്തുകാട് മുതല്‍ പുത്തൂര്‍വയല്‍ എ.ആര്‍ ക്യാമ്പ് വരെ, ചെമ്പ്ര ഒന്നാം നമ്പര്‍ മുതല്‍ പുത്തൂര്‍വയല്‍വരെയും ശുചീകരിക്കും. കൂടാതെ ചാലിയാറിലേക്ക് ഒഴുകുന്ന കള്ളാടി പുഴ, അരണമല പുഴ തുടങ്ങിയവയും ഇതോടൊപ്പം ശുചീകരിക്കും. കല്‍പ്പറ്റ നഗരസഭയില്‍ ആദ്യഘട്ടത്തില്‍ കൈതോടുകള്‍ ശുചീകരിക്കാനാണ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago