HOME
DETAILS

ഗാന്ധിഭവനിലെ അഗതികള്‍ക്ക് അഞ്ചര കോടിയുടെ സഹായവുമായി ലുലു ഗ്രൂപ്പ്

  
backup
May 20 2018 | 03:05 AM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%ad%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%97%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

 

കൊല്ലം: പരിശുദ്ധ റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ ആരംഭദിനത്തില്‍ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ കാരുണ്യവര്‍ഷം. ഗാന്ധിഭവനിലെ അന്തേവാസികളായ 200 അമ്മമാര്‍ക്ക് താമസിക്കാനായി അഞ്ചുകോടി രൂപ ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനിലകെട്ടിടം നിര്‍മിച്ചു നല്‍കും. കൂടാതെ റമദാന്‍ സമ്മാനമായി 50 ലക്ഷം രൂപയും ലുലു ഗ്രൂപ്പ് ഗാന്ധിഭവന് സമ്മാനിച്ചു.
രണ്ടുവര്‍ഷം മുന്‍പ് ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ അമ്മമാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ തന്റെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയെന്നും മക്കളുപേക്ഷിച്ച അമ്മമാരുടെ വേദനയാണ് ലോകത്തിലെ ഏറ്റവും വലിയ ദുഃഖമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞിരുന്നു. ഗാന്ധിഭവന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളും മതേതര സ്വഭാവവുമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. അന്നുമുതല്‍ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ലുലു ഗ്രൂപ്പിന്റെ അപ്രതീക്ഷിത സഹായങ്ങള്‍ ഗാന്ധിഭവന് ലഭ്യമായതായി ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ പറഞ്ഞു. ദൈനംദിനം നിരവധി പേര്‍ അഭയം തേടിയെത്തുന്ന ഗാന്ധിഭവനില്‍ ആയിരത്തിലേറെ അന്തേവാസികളും ഇരുനൂറിലധികം സേവനപ്രവര്‍ത്തകരുമുണ്ട്. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന സാഹചര്യത്തിലാണ് ഈ അപര്യാപ്തത മനസിലാക്കി യൂസഫലിയുടെ സഹായഹസ്തം വീണ്ടും എത്തിയത്. ഇതിനുമുന്‍പ് പലപ്പോഴായി മൂന്നുകോടിയിലധികം രൂപയുടെ സഹായങ്ങളും ലുലു ഗ്രൂപ്പ് ഗാന്ധിഭവന് നല്‍കിയിരുന്നു. പ്രതിവര്‍ഷം ഗാന്ധിഭവന് നല്‍കുന്ന ഒരു കോടി രൂപയുടെ ഗ്രാന്റ് കൂടാതെയാണ് ഇപ്പോഴത്തെ ഈ സഹായപ്രഖ്യാപനം. ആദ്യസന്ദര്‍ശനവേളയില്‍ ഗാന്ധിഭവനില്‍ ഒരു കെട്ടിടം നിര്‍മിക്കാനായി ഒരു കോടി രൂപ യൂസഫലി സമ്മാനിച്ചിരുന്നു. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ അവശതയുള്ള അമ്മമാര്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടി താമസിക്കുവാനുള്ള സംവിധാനങ്ങളാണ് 5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ ഏര്‍പ്പെടുത്തുന്നത്. ഉറ്റവര്‍ കൈവിട്ട് തെരുവില്‍ കഴിയേണ്ടിവന്ന അമ്മമാര്‍ ജീവിതാവസാനം വരെ സങ്കടപ്പെടാതെ സുഖമായി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് എം.എ യൂസഫലി ഗാന്ധിഭവനെ അറിയിച്ചു. ഗാന്ധിഭവനിലെ 34 കുടുംബാംഗങ്ങള്‍ ഈ വര്‍ഷം നോമ്പ് അനുഷ്ഠിക്കുന്നുണ്ട്. അവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഗാന്ധിഭവനില്‍ ഒരുക്കിയിട്ടുണ്ട്. വിപുലമായ ഇഫ്താര്‍ സംഗമവും ഈ നോമ്പുകാലത്ത് ഗാന്ധിഭവനില്‍ സംഘടിപ്പിച്ചിട്ടുണ്ട്. എം.എ യൂസഫലിക്കു വേണ്ടി സെക്രട്ടറി ഇ.എ ഹാരിസ്, മാനേജര്‍ എന്‍. പീതാംബരന്‍, മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ്, ബാബു വര്‍ഗീസ് എന്നിവര്‍ ഗാന്ധിഭവനിലെത്തി പദ്ധതി പ്രഖ്യാപിക്കുകയും റമദാന്‍ സഹായമായ അന്‍പതുലക്ഷം രൂപയുടെ ഡി.ഡി ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് കൈമാറുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago
No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago