ജനകീയ മുന്നേറ്റങ്ങള്‍ക്കും വികസനത്തിനും ഊന്നല്‍ നല്‍കി ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
കുന്നംകുളം: ജനകീയ മുന്നേറ്റങ്ങള്‍ക്കും വികസനത്തിനും ഊന്നല്‍ നല്‍കി ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2017- 18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.
45 കോടി 74 ലക്ഷത്തി 97 ആയിരത്തി 97 രൂപ വരവും, 45 കോടി 74 ലക്ഷത്തി 77 ആയിരത്തി 797 രൂപ ചിലവും, 19300 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ധനകാര്യസ്ഥിരം സമതി അധ്യക്ഷയും, വൈസ് പ്രസിഡന്റുമായ ഉഷ പ്രഭുകുമാര്‍ അവതരിപ്പിച്ചത്. മണ്ണ്, ജല സ്രോതസ്സുകളുടെ സംരക്ഷണവും, ജൈവ വൈവിധ്യപരിപാലനം എന്നിവക്ക് ഉയര്‍ന്ന പരിഗണന നല്‍കുകയും, ഉല്‍പാദന രീതികളിലൂടെ തരിശ് രഹിത കൃഷിയിട ബ്ലോക്ക് പഞ്ചായത്താത്തി ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനും, ജക്ഷാമം പരിഹരിക്കുന്നതിനായി ഭൂഗര്‍ഭ ജലത്തിന്റെ പോഷണം ഉയര്‍ത്താന്‍ കിണര്‍ റീചാര്‍ജ്ജിംഗ് ഉള്‍പടേയുള്ള പ്രവര്‍ത്തനത്തിനും, പശ്ചാതല മേഖലയില്‍ സഞ്ചാര പാതകളുടെ നവീകരണത്തിനും ബജറ്റില്‍ മുഖ്യ പരിഗണന നല്‍കിയിട്ടുണ്ട്. പഴഞ്ഞി ഹെല്‍ത്ത് സെന്ററിന്റെ പശ്ചാതല വികസനത്തിന് സമ്പൂര്‍ണ്ണ മാസ്റ്റര്‍ തയ്യാറാക്കുന്നതിനായി ബജററ് ലക്ഷ്യമിടുന്നുണ്ട്. പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കുന്നതിനു ഒരു കോടിയില്‍പരം രൂപയവകയിരിത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, വനിതകള്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍, എസ് സി, എസ് ടി മുന്നേറ്റങ്ങള്‍ക്കുള്ള പദ്ധതികള്‍ തുടങ്ങി സര്‍വ്വ മേഖലകളിലും കൃത്യമായി ഇടപെടല്‍ നടത്താനാകും വിധമാണ് ബജറ്റ് ഒരുക്കിയിരിക്കുന്നത്. പഴഞ്ഞി ഹെല്‍ത്ത് സെന്ററിന്റെ വികസനത്തിന് വേണ്ടി 85 ലക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്‌ക്കരിക്കുന്നത്.
പ്രസിഡന്റ് എ വി സുമതി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, പ്രശാന്തന്‍ മാസ്റ്റര്‍, കെ എ ജോതിഷ്, ജയ്‌സണ്‍ചാക്കോ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."