ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ട്രാക്ഷന്‍ മോട്ടോര്‍ പൊട്ടിവീണു
വടക്കാഞ്ചേരി: ഓടികൊണ്ടിരിക്കെ ചെന്നൈ-തിരുവനന്തപുരം മെയിലിന്റെ എന്‍ജിനിലെ പ്രധാന ഘടകമായ ട്രാക്ഷന്‍ മോട്ടോര്‍ പാളത്തിലേക്ക് പൊട്ടിവീണു. ഇതിനെ തുടര്‍ന്ന് സ്ലീപ്പറുകളും, ഗെയ്ജ് പ്ലെയ്റ്റുകളും തകര്‍ന്നു.
ഷൊര്‍ണൂരിനും തൃശൂരിനും ഇടയില്‍ അഞ്ചേമുക്കാല്‍ മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, വടക്കാഞ്ചേരി സ്റ്റേഷനുകളിലായി വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടു.
തൃശൂരില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേയ്ക്കുള്ള ട്രെയിന്‍ യാത്രയും ഭാഗികമായി തടസപ്പെട്ടു. ഇന്നലെ കാലത്ത് അഞ്ചിന് വടക്കാഞ്ചേരി പത്താം കല്ല് വെച്ചാണ് അപകടം.
ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിന്‍.
വടക്കാഞ്ചേരിയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിന്‍ നല്ല വേഗതയിലായിരുന്നു. പത്താംകല്ല് എത്തിയപ്പോള്‍ എന്‍ജിനിലേക്ക് വൈദ്യുതി എത്തിയപ്പോള്‍ ട്രാക്ഷന്‍ മോട്ടോര്‍ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയും, ട്രെയിന്‍ പെട്ടെന്ന് നില്‍ക്കുകയുമായിരുന്നു.
വലിയ ഉലച്ചിലോടെയാണ് ട്രെയിന്‍ നിന്നതെന്ന് യാത്രക്കാര്‍ പറയുന്നു. പലരും നല്ല ഉറക്കത്തിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. ചാലക്കുടിയില്‍ നിന്ന് പുതിയ എന്‍ജിന്‍ എത്തിച്ച് ഒന്‍പത് മണിയോടെ പാളത്തില്‍ നിന്ന് തള്ളി മാറ്റി വടക്കാഞ്ചേരി റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം നമ്പര്‍ പാളത്തിലേക്ക് മാറ്റി.
9.45 ഓടെയാണ് മെയിലില്‍ പുതിയ എന്‍ജിന്‍ ഘടിപ്പിച്ചത് തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകി 10.45 ന് ട്രെയിന്‍ വടക്കാഞ്ചേരി വിട്ടു.
റെയില്‍വേയുടെ കടുത്ത അനാസ്ഥയാണ് സംഭവത്തിലേക്ക് വഴിവെച്ചതെന്ന് ആരോപണമുണ്ട്.
ദീര്‍ഘദൂര ട്രെയിനുകളില്‍ പോലും വേണ്ടത്ര സുരക്ഷാ പരിശോധന നടക്കുന്നില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. തകരാറിലായ റെയില്‍ പാളം വൈകീട്ട് അഞ്ച് മണിയോടെയാണ് പൂര്‍വസ്ഥിതിയിലാക്കിയത്.
അന്‍പതോളം തൊഴിലാളികള്‍ നേതൃത്വം നല്‍കി. അപകടത്തെ കുറിച്ച് റെയില്‍വേ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."