വാത്തുരുത്തി റെയില്‍ ഓവര്‍ ബ്രിഡ്ജ്: ഉന്നതതല യോഗം വീണ്ടും വിളിച്ചു ചേര്‍ക്കുമെന്ന് കെ.വി. തോമസ്
കൊച്ചി: വാത്തുരുത്തി റെയില്‍ ഓവര്‍ ബ്രിഡ്ജ് അലൈന്മെന്റ് സംബന്ധിച്ച് നേവി, പോര്‍ട്ട് ട്രസ്റ്റ്, ആര്.ബി.ഡി.സി, റെയില്‍വേ എന്നിവരുടെ ഉന്നതതല യോഗം വീണ്ടും വിളിച്ചു ചേര്‍ക്കുമെന്ന് പ്രൊഫ. കെ.വി. തോമസ് എം.പി. അറിയിച്ചു. നേവിയുടെ വ്യോമഗതാഗതത്തിനു തടസം സൃഷ്ടിക്കാത്ത രീതിയില്‍ നിലവിലെ അലൈന്മെന്റിനു മാറ്റം വരുത്തണമെന്ന് നേവി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് യോഗം വിളിക്കുന്നത്.
ഇപ്പോള്‍ ആര്.ബി.ഡി.സി തയ്യാറാക്കിയിട്ടുള്ള അലൈന്മെന്റിനു പോര്‍ട്ട് ട്രസ്റ്റും റെയില്‍വേയും അനുകൂലമായിരുന്നു.
നേവിയുടെ നിര്‍ദ്ദേശാനുസരണം അലൈന്മെന്റില് മാറ്റം വരുത്തുമ്പോള്‍ മറ്റ് ഏജന്‍സികളുടെ അംഗീകാരം തേടേണ്ടതുണ്ട്. നിര്‍മ്മാണത്തിന് കിഫ്ബിയുടെ സഹായം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കുമെന്നും കെ.വി.തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."