HOME
DETAILS
MAL
ശാസ്താംകോട്ട തടാകം; പുനരുജ്ജീവന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പരിഗണന
backup
March 21 2017 | 22:03 PM
കൊല്ലം: ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്റെ പുനരുജ്ജീവനത്തിനുളള പദ്ധതികള്‍ കേന്ദ്ര ഗവണ്മെന്റ് അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍, എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോകസഭയില്‍ പറഞ്ഞു. റാംസര്‍ കണ്വന്ഷന് അംഗീകരിച്ച അന്താരാഷ്ട്ര പ്രാധാന്യമുളള കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം അനുദിനം നശിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതു സംരക്ഷിക്കാന്‍ കേന്ദ്ര പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും ചോദ്യോത്തര വേളയില്‍ പ്രേമചന്ദ്രന് ആവശ്യപ്പെട്ടു. ദേശീയ പ്രാധാന്യമുളള തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനായി ദേശീയ തണ്ണീര്‍ത്തട സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്നും പ്രേമചന്ദ്രന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."