തൊഴിലുറപ്പ് പദ്ധതിയുടെ കണക്കുകള്‍ക്ക് അംഗീകാരം വാങ്ങാനുള്ള ശ്രമം ഗ്രാമസഭയെ ബഹളത്തില്‍ മുക്കി
തിരുന്നാവായ: ജനകീയാസൂത്രണ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കാനുള്ള ഗ്രാമസഭയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ കണക്കു വിവരങ്ങള്‍ക്ക് തന്ത്രപരമായി അംഗീകാരം വാങ്ങാനുള്ള പഞ്ചായത്ത് അധികൃതരുടെ നീക്കം പൊളിഞ്ഞു.
തിരുന്നാവായ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ ഇന്നലെ ചേര്‍ന്ന ഗ്രാമസഭയാണ് ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചത്. തൊഴിലുറപ്പു പദ്ധതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്ന സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും സ്വന്തമായി ഗ്രാമസഭകള്‍ ചേരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
ഇത് അട്ടിമറിച്ചാണ് വ്യക്തിഗത ഗുണഭോക്താക്കളെ തിരെഞ്ഞെടുക്കാനുള്ള ഗ്രാമസഭയില്‍ ആസൂത്രിതമായി മിനുട്സ് ബുക്ക് വെച്ച് ഒപ്പിടിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞത്. പഞ്ചായത്തിലെ മറ്റു വാര്‍ഡുകളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഈ വാര്‍ഡില്‍ നടപ്പാക്കാത്തതും ഗ്രാമസഭ ബഹളത്തില്‍ കലാശിക്കാന്‍ കാരണമായി. അധ്യക്ഷയായിരുന്ന വാര്‍ഡ് മെമ്പര്‍ വി.പി സാബിറ മാത്രമാണ് മിനുടുസ് ബുക്കില്‍ ഒപ്പുവെച്ചത്. ഇതിന് ശേഷം ഗ്രാമസഭ മാറ്റി വെച്ചതായി വാര്‍ഡ് മെമ്പര്‍ യോഗത്തില്‍ അറിയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."