പത്തനംതിട്ടയില്‍ ഗാന്ധിഭവന്‍ ആരംഭിക്കാന്‍ വസ്തു ദാനം നല്‍കി
പത്തനാപുരം: പത്തനംതിട്ടയില്‍ ഗാന്ധിഭവന്‍ ആരംഭിക്കാന്‍ പ്രവാസി മലയാളികളായ ദമ്പതികള്‍ 2 ഏക്കര്‍ 7 സെന്റ് ഭൂമി ദാനം നല്‍കി. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ സ്വദേശിയും ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ വ്യവസായസംരംഭകനായ ടി.എസ് ചന്ദ്രപ്രസാദ് ഭാര്യ സിന്ധുവുമാണ് ഗന്ധിഭവന് പത്തനംതിട്ട ജില്ലയില്‍ അഭയകേന്ദ്രം നിര്‍മിക്കാനായി വസ്തുദാനം ചെയ്തത്. ഗാന്ധിഭവനില്‍ നടന്ന ഗുരുവന്ദന സംഗമചടങ്ങില്‍ മാതാവ് ഭഗീരതി അമ്മയോടൊപ്പമെത്തിയാണ് വസ്തുവിന്റെ ആധാരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന് കൈമാറിയത്. ചലച്ചിത്ര നടന്‍ ടി.പി മാധവന്‍, ഗാന്ധിഭവന്‍ കോര്‍ഡിനേറ്ററും സാമൂഹ്യപ്രവര്‍ത്തകനുമായ വക്കം ഷാജഹാന്‍, ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി. എസ് അമല്‍രാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന്‍, ചീഫ് ജനറല്‍ മാനേജര്‍ വിജയന്‍ അമ്പാടി, അകൗണ്ട്‌സ് ജനറല്‍ മാനേജര്‍ ഉദയകുമാര്‍, ട്രസ്റ്റി പ്രസന്ന സോമരാജന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."