അശ്വതിയുടെ വിദ്യാഭ്യാസ വായ്പയും അനുബന്ധ ബാധ്യതകളും സര്‍ക്കാര്‍ എഴുതിത്തള്ളണം: എ.കെ.പി.എം.എസ്
ചെങ്ങന്നൂര്‍ : കര്‍ണ്ണാടകയിലെ അല്‍ഖമര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്‌സിംഗ് കോളേജില്‍ റാഗിംഗിന് വിധേയയായി ചികിത്സയില്‍ കഴിയുന്ന എടപ്പാള്‍ സ്വദേശിനി അശ്വതിയുടെ വിദ്യാഭ്യാസ വായ്പയും അനുബന്ധ ബാധ്യതകളും സര്‍ക്കാര്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള പുലയര്‍ മഹാസഭ ആവശ്യപ്പെട്ടു.
ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന അശ്വതിക്ക് സൗജന്യ വൈദ്യ സഹായം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ളതിനെ മഹാസഭ സ്വാഗതം ചെയ്യുന്നു.
എന്നാല്‍ ഒരു നിര്‍ദ്ധന കുടുംബാംഗമായ അശ്വതിക്ക് തുടര്‍ പഠനം നടത്താന്‍ കഴിയാത്ത ഒരു സാഹചര്യമാണ് ഇന്നുള്ളത്.
ഈ പശ്ചാത്തലത്തിലാണ് കുട്ടിയുടെ വായ്പയും ബാധ്യതകളും സര്‍ക്കാര്‍ ബാധ്യതയായി ഏറ്റെടുക്കണമെന്ന ആവശ്യം മഹാസഭ മുന്നോട്ട് വയ്ക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ.ഗോപി പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥിയോട് ക്രൂരത കാട്ടിയ വിദ്യാര്‍ത്ഥിനികളുടെ പേരില്‍ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നും ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു. ചെങ്ങന്നൂരിലെ ക്യാമ്പ് ഓഫീസില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് എം.കെ.വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു.
മറ്റ് ഭാരവാഹികളായ വി.കെ.ഗോപി. മണ്ണില്‍ രാഘവന്‍, റ്റി.പി.രാജന്‍, എം.കെ.രവീന്ദ്രന്‍, പി.ആര്‍.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."