റോഡ് സുരക്ഷാപദ്ധതി; എം.സി റോഡ് നവീകരണത്തിനായി 144 കോടി
ആയൂര്‍: റോഡ് സുരക്ഷാപദ്ധതിയുടെ ഭാഗമായി എം.സി റോഡ് നവീകരണത്തിനായി കെ.എസ്.ടി.പി 144 കോടി രൂപ ചെലവഴിക്കും. തൈക്കാടു മുതല്‍ അടൂര്‍ ബൈപ്പാസ് വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക ചെലവഴിക്കുന്നത്. എം.സി റോഡ് നവീകരണം, റീ ടാറിങ്, ജങ്ഷനുകളുടെ വികസനം, ഓടനവീകരണം എന്നിവയും ഇതില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്. എം.സി റോഡിലെ ചടയമംഗലം ജങ്ഷനിലെ ഇടുങ്ങിയ പാലം വീതികൂട്ടി വികസിപ്പിക്കുന്നതിന്റെ പണികള്‍ തുടങ്ങി. പാലത്തിന് ഒരുവശത്ത് മൂന്നും മറുവശത്ത് രണ്ടും മീറ്ററും വീതികൂട്ടിയാണ് പാലം വികസിപ്പിക്കുന്നത്. ഇകെകെ കമ്പനിക്കാണ് നിര്‍മാണച്ചുമതല നല്‍കിയിരിക്കുന്നത്. പാലം പണിയുടെ നിര്‍മാണോദ്ഘാടനം കഴിഞ്ഞദിവസം മുല്ലക്കര രത്നാകരന് എം.എല്‍.എ നിര്‍വഹിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്.ഗോപാലകൃഷ്ണപിള്ള, പഞ്ചായത്ത് പ്രസിഡന്റ് എം.മണികണ്ഠന് പിള്ള, വൈസ് പ്രസിഡന്റ് ബി മിനി, കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അശോകന്, പഞ്ചായത്തംഗങ്ങളായ ഡി ജയകുമാര്‍, ആര് രാജേന്ദ്രന് പിള്ള, സിപിഎം ജില്ലാ കമ്മിറ്റിയംഗം ഡി രാജപ്പന് നായര്‍, ഹരി വി. നായര്‍, ഡി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."