ജാതി വിവേചനം: പാംപോറില്‍ മരിച്ച ജവാന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കാനാവില്ലെന്ന് ഉന്നതജാതിക്കാര്‍
ന്യൂഡല്‍ഹി: കശ്മീരിലെ പാംപോറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട താഴ്ന്ന സി.പി.ആര്‍.എഫ് ജവാന്റെ ശവസംസ്‌കാരത്തിന് ഭൂമി അനുവദിക്കാതെ ഉയര്‍ന്ന ജാതിക്കാര്‍. കൊല്ലപ്പെട്ട ജവാന്‍ വീര്‍സിങിന്റെ മൃതദേഹത്തിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. മൃതദേഹം ജന്മനാടായ ഫിറോസാബാദിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാല്‍, പൊതുസ്ഥലത്ത് ശവസംസ്‌കാരം നടത്തണമെന്നും സ്മാരകസ്തൂപം സ്ഥാപിക്കണമെന്നുമായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതിനയി 100 ചതുരശ്രമീറ്റര്‍ ഭൂമിയാണ് വീട്ടുകാര്‍ ചോദിച്ചത്. ഉയര്‍ന്ന ജാതിക്കാര്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു.
ഒടുവില്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് എത്തി ഗ്രാമവാസികളുമായും വീട്ടുകാരുമായും ചര്‍ച്ച നടത്തിയശേഷമാണ് പൊതുസ്ഥലം നല്‍കാന്‍ തീരുമാനമായത്. വീര്‍സിങിന്റെ കുടുംബം ഇവിടെ ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത്.
കശ്മീരിലെ പാംപോറില്‍ ശനിയാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് വീര്‍സിങ്ങും മലയാളി ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍ നായരും ഉള്‍പ്പെടെ എട്ടു സി.ആര്‍.പി.എഫുകാര്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."