ഇമേജ്; ആശുപത്രി മാലിന്യ പ്ലാന്റിനെതിരേ തലയോട്ടി സമരംനടത്തും
പാലക്കാട്: പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ മാന്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇമേജ് ആശുപത്രി മാലിന്യ പ്ലാന്റ് കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന മലമ്പുഴഡാമിലെ വെള്ളം മലിനീകരിക്കുന്നതിനെതിരെ 21ന് രാവിലെ 10ന് പാലക്കാട് കലക്‌ട്രേറ്റിന് മുന്നില്‍ തലയോട്ടി സമരംനടത്തും. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴിലുള്ള ഈ സ്ഥാപനം ഇമേജ് എന്ന പേരിലാണ് അറിയപ്പെടുന്നത് . ഇത്തരം സ്ഥാപനങ്ങള്‍ ഒരു കാരണവശാലും കുടിവെള്ള സ്രോതസ്സുകളുടെ പരിസരത്ത് സ്ഥാപിക്കുവാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല എന്നിട്ടും നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഐ.എം.എ യുടെ ഡോക്ടര്‍മാര്‍ ഇത് നടത്തിക്കൊണ്ടുപോകുന്നത്.
പ്രതിദിനം 50 ടണ്‍ മാലിന്യം സംസ്‌കരിക്കാനുള്ള ശേഷി മാത്രമാണ് ഈ പ്ലാന്റിനുള്ളത് എന്നാല്‍ കേരളത്തില്‍ ദിനംപ്രതി 200 ടണ്ണിലധികം മാലിന്യം ഉല്പാദിപ്പിക്കുന്നതായി രേഖകളില്‍ കാണിക്കുന്നു. നാളിതുവരെ അമ്പത് ടണ്‍ മാലിന്യം മാത്രം സംസ്‌ക്കരിച്ചിരുന്ന ഈ പ്ലാന്റില്‍ ബാക്കി വരുന്ന 150ഓളം ടണ്‍ മാലിന്യം ഇത്രയും കാലം എവിടെ തള്ളിയിരുന്നുവെന്ന്് വ്യക്തമല്ല. മാത്രമല്ല 70 കിലോമീറ്ററിനുള്ളില്‍ ഒരു മാലിന്യ സംസ്‌കരണം കേന്ദ്രം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസ്സാക്കിയിട്ടുള്ളതാണ്. ഈ നിയമം നിലവിലുള്ളപ്പോഴാണ് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ നിന്നുമാണ് ആശുപത്രി മാലിന്യം പാലക്കാട്ടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്്. കൂടാതെ ഈ സ്ഥാപനത്തിന് രണ്ടു വര്‍ഷത്തിലധികമായി തദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതിയോ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിരാക്ഷേപപത്രമോ ഫയര്‍ ആന്റ് സേഫ്റ്റി ഓഫിസറുടെ അനുമതിയോ ഇല്ലാതെയാണ് സ്ഥാപനം ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നത്. യാതൊരു സുരക്ഷാ സന്നാഹങ്ങളുമില്ലാതെയാണ് 300ലധികം ഇമേജിലെ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതെങ്കിലും ഇതില്‍ ഓരാളെ പോലും തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിനെതിരെ മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ജില്ലാകലക്ടര്‍,എന്‍വിയോണ്‍മെന്റ് എന്‍ജിനീയര്‍, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ല. സിദ്ദീഖ് ഇരുപ്പശ്ശേരി, മോഹന്‍ ഐസക് ജില്ലാ ചെയര്‍മാന്‍ ദാസന്‍ വെണ്ണക്കര വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."