HOME
DETAILS

മൂവാറ്റുപുഴ നഗരസഭാ കെട്ടിടങ്ങളിലെ കക്കൂസ് മാലിന്യക്കുഴലുകള്‍ കാനയിലേക്ക്

  
backup
March 21 2017 | 22:03 PM

%e0%b4%ae%e0%b5%82%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f



മുവാറ്റുപുഴ: പോസ്റ്റ് ഓഫിസ് ജങ്ഷനിലെ നഗരസഭ കെട്ടിടങ്ങളില്‍ നിന്നും കാനയിലേക്ക് കൂടുതല്‍ കക്കൂസ് മാലിന്യക്കുഴലുകള്‍ വച്ചിരിക്കുന്നത് കണ്ടെത്തിയതോടെ ശുചീകരണ പ്രവര്‍ത്തനം പാതിവഴിയില്‍ ഉപേക്ഷിച്ച് കാന മൂടാന്‍ അധികാരികളുടെ ശ്രമം. നാട്ടുകാര്‍ ഇടപെട്ടതോടെ സംഭവം സംഘര്‍ഷത്തില്‍ കലാശിച്ചു.
മഴവെള്ളം ഒഴുക്കുന്നതിനായി നിര്‍മിച്ച കെ.എസ്.ടി.പി കാനയില്‍ മാലിന്യങ്ങള്‍ അടഞ്ഞു കൂടിയതിനേ തുടര്‍ന്ന് വൃത്തിയാക്കുന്നതിനായാണ് സ്ലാബുകള്‍ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തത്. അപ്പോഴാണ് നഗരസഭ കെട്ടിടങ്ങളിലെ കക്കൂസ് മാലിന്യങ്ങള്‍ ഒഴുക്കുന്ന പൈപ്പുകള്‍ കാനകളിലേക്ക് അനധികൃതമായി വച്ചിരിക്കുന്നത് കണ്ടത്.
ഇതേതുടര്‍ന്ന് മാലിന്യക്കുഴലുകള്‍ നീക്കുന്നതിന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ മാലിന്യക്കുഴലുകള്‍ കണ്ടെത്താന്‍ തുടങ്ങിയതോടെയാണ് അധികൃതര്‍ കഴിഞ്ഞദിവസം രാത്രി വൈകി ജെ.സി.ബിയുമായി വന്ന് ആരുമറിയാതെ കാന മൂടാന്‍ ശ്രമിച്ചത്.
എന്നാല്‍ വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഗ്രീന്‍ പീപ്പിള്‍ പ്രവര്‍ത്തകരും വാഹനം തടഞ്ഞു പണികള്‍ നിര്‍ത്തിവപ്പിച്ചു. എന്നാല്‍ രാത്രി മൂന്നര മണിയോടെ വീണ്ടും വാഹനവുമായി വന്നെത്തി കാനകള്‍ മൂടി.
നൂറിലേറെ മുറികളുള്ള മുനിസിപ്പല്‍ കെട്ടിടത്തിന് സെപ്റ്റിക് ടാങ്കില്ലെന്ന വിവരമാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്. ഇവിടത്തെ കക്കൂസുകളില്‍ നിന്നും കുഴല്‍ നേരിട്ട് കാനയിലേക്കാണ് വച്ചിരിക്കുന്നത്. തൊട്ടുചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മുനിസിപ്പാലിറ്റിയുടെ തന്നെ മറ്റൊരു കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞു പുറത്തേക്കു ഒഴുകാന്‍ തുടങ്ങി. ഈ മാലിന്യങ്ങള്‍ ഇരുനൂറു മീറ്റര്‍ മാത്രം അകലെയുള്ള പുഴയിലേക്കാണ് ഒഴുക്കുന്നത്. ആറ് നിലയുള്ള കെട്ടിടത്തിന് വീടുകളില്‍ ഉപയോഗിക്കുന്ന ചെറിയ ടാങ്കാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയുമെടുക്കാതെ കൈ മലര്‍ത്തുകയാണ് അധികാരികള്‍. ആര്‍.ഡി.ഒ സ്ഥലം സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വിവാദങ്ങളില്‍ പെടാതെ സ്ഥലം സന്ദര്‍ശത്തില്‍ നിന്നും മാറിനില്‍ക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  18 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  18 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  18 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  18 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  18 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  18 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  18 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  18 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  18 days ago