ഡൗണ്‍ സിന്‍ഡ്രോം: ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു
തൊടുപുഴ: കുട്ടികളുടെ വളര്‍ച്ചയിലെ കാലതാമസവും വൈകല്യങ്ങളും നേരത്തെ കണ്ടെത്തി അവരെ സാധാരണ കുട്ടികളെപ്പോലെ ജീവിക്കാന്‍ പ്രാപ്തരാക്കുന്നതിന് ലക്ഷ്യമിട്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിയില്‍ നടന്ന ദിനാചരണം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.ആര് രേഖ ഉദ്ഘാടനം ചെയ്തു.
ജില്ലാ ആശുപത്രി ഡെപ്യൂട്ടി സുപ്രണ്ട് ഡോ. ആശ കെ. ജോണ്‍ അധ്യക്ഷത വഹിച്ചു. ആര്.സി.എച്ച് ഓഫിസര്‍ ഡോ. സിതാര മാത്യു മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുഷമ ആശംസകള്‍ നേര്‍ന്നു. ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. എല്‍ബി ബാബു ബോധവല്കരണ ക്ലാസ് നയിച്ചു. ജില്ലാ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ മാനേജര്‍ ലൗജന് സണ്ണി, ഷിന്റോ ജോസഫ് പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ പ്രദര്‍ശനവും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."