വൈക്കത്ത് ഹോര്‍ട്ടികോര്‍പ്പിന്റെ ജൈവപച്ചക്കറി വിപണനകേന്ദ്രം ആരംഭിക്കും: വിനയന്
വൈക്കം: നഗരസഭയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ജൈവപച്ചക്കറി വിപണനകേന്ദ്രം ഉടന്‍ ആരംഭിക്കുമെന്ന് ഹോര്‍ട്ടികോര്‍പ്പ് ചെയര്മാന് വിനയന്. നഗരസഭ നടപ്പിലാക്കുന്ന സമ്പൂര്‍ണ ജൈവപച്ചക്കറി കൃഷിയായ ഹരിതസമൃദ്ധി ഗ്രോബാഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പച്ചക്കറികളില്‍ മാരകമായ വിഷപ്രയോഗമാണ് നടക്കുന്നത്. കാന്‍സറും വൃക്കരോഗവും വ്യാപകമാകുന്നു.
ജൈവകൃഷി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടണമെന്ന് വിനയന് പറഞ്ഞു. സത്യഗ്രഹസ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്മാന് എന്‍. അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ചു.
എ.സി മണിയമ്മ, രോഹിണിക്കുട്ടി അയ്യപ്പന്, ബിജു കണ്ണേഴത്ത്, ഇന്ദിരാദേവി, ആര്. സന്തോഷ്, പി.എന്‍ കിഷോര്‍കുമാര്‍, ഡോ. എന്‍.കെ ശശിധരന് പ്രസംഗിച്ചു. അവാര്‍ഡ് ജേതാക്കളായ മടിയത്തറ സ്കൂള്‍ എച്ച്.എം ചന്ദ്രമതി, ജോയ്സ് എന്നിവരെ ആദരിച്ചു. കൃഷി ഓഫിസര്‍ സലിമോന്‍ സ്വാഗതവും അസിസ്റ്റന്റ് മെയ്സണ്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."