സിറിയന്‍ തലസ്ഥാനത്തെ ഐ.എസ് ഭീകരര്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്
ദമസ്‌കസ്: സിറിയന്‍ തലസ്ഥാന നഗരിയായ ദമസ്‌കസിന്റെ ദക്ഷിണമേഖലയിലുള്ള ഐ.എസ് ഭീകരര്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഇവര്‍ സര്‍ക്കാര്‍ സൈന്യവുമായി 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെട്ടതായി ഒരു യുദ്ധ നിരീക്ഷണ സംഘം പറഞ്ഞു. ചില ഭീകരരെ സ്ഥലം വിട്ടുപോവാനും അനുവദിച്ചു.
ഐ.എസ് ഭീകരരെ വഹിച്ചുള്ള ബസുകള്‍ യര്‍മൂക്കിലെ ഫലസ്തീനിയന്‍ അഭയാര്‍ഥി ക്യാംപിലേക്കു പോയതായി ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സും വ്യക്തമാക്കി. ഇന്നലെ അര്‍ധരാത്രിയായിരുന്നു ഇത്.
ദമസ്‌കസില്‍ സ്ഥിതി ശാന്തമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തീവ്രവാദികള്‍ കീഴടങ്ങിയെന്ന് സര്‍ക്കാര്‍ പത്രമായ അല്‍ വത്വന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു മാസം മുന്‍പാണ് ഇവിടെ ബഷാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സൈന്യം ഐ.എസിനെതിരെ ആക്രമണം തുടങ്ങിയത്. ദക്ഷിണഭാഗം കൂടി പിടിച്ചെടുത്തതോടെ, 2011 ആഭ്യന്തര യുദ്ധം തുടങ്ങിയതു മുതല്‍ ഇതാദ്യമായി തലസ്ഥാന നഗരി മുഴുവനും സര്‍ക്കാരിന്റെ ഭാഗമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."