38.88 കോടിക്കുള്ള കിഫ്ബി അംഗീകാരം ലഭിച്ചു
മലമ്പുഴ: മണ്ഡലത്തിലെ അകത്തേത്തറ നടക്കാവ് റെയില്‍വേ മേല്‍പാല നിര്‍മാണത്തിന് 38.88 കോടിക്കുള്ള കിഫ്ബി അംഗീകാരം ലഭിച്ചതായി ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ്.അച്യുതാനന്ദന് അറിയിച്ചു. മേല്‍പാല നിര്‍മാണ ചുമതലയുള്ള റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്പറേഷന് നിര്‍മാണത്തിനായുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് റവന്യൂ അധികാരികള്‍ക്ക് റിക്വസിഷന്‍ കത്ത് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഉടന്‍ നല്‍കും.
ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ റവന്യൂ വകുപ്പ് പൂര്‍ത്തീകരിച്ചാല്‍ 18 മാസത്തിനകം പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ആര് ബി സി അറിയിച്ചു. നിലവില്‍ അംഗീകാരം ലഭിച്ചിട്ടുളള 38.88 കോടിയില്‍നിന്ന് റെയില്‍വേയുടെ സെന്റേജ് ചാര്‍ജായ പതിനാറു ലക്ഷം രൂപ കിഫ്ബിയില്‍നിന്ന് ലഭ്യമാവുന്ന മുറയ്ക്ക് റെയില്‍വേക്ക് കൈമാറും. നടക്കാവ് മേല്‍പ്പാല നിര്‍മാണത്തിന്റെ ഭരണപരമായ വിവിധ അനുമതികള്‍ എല്ലാം പൂര്‍ത്തിയായതായും വി.എസ് അച്യുതാനന്ദന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."