HOME
DETAILS
MAL
മഹ്മൂദ് അബ്ബാസ് വീണ്ടും ആശുപത്രിയില്‍; ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണ
backup
May 20 2018 | 18:05 PM
ഗസ്സ: ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച നടത്തിയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണിത്. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് 82കാരനായ അബ്ബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
വെസ്റ്റ് ബാങ്കിലെ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച ചെവില് ചെറിയ ശസ്ത്രക്രിയ നടന്നിരുന്നു. തുടര്‍ന്ന് ആശുപത്രി വിട്ടെങ്കിലും അന്നു രാത്രി തന്നെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അബ്ബാസിന്റെ ശരീരതാപനില ഉയര്‍ന്ന നിലയിലാണെന്നും അതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലേക്കു മാറ്റുകയായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ വഫ അറിയിച്ചു.
2004ല്‍ യാസര്‍ അറഫാത്തിന്റെ മരണത്തെ തുടര്‍ന്നാണ് മഹ്മൂദ് അബ്ബാസ് ഫലസ്തീന് പ്രസിഡന്റാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."