നെല്ലിയാമ്പതിയിലെ അക്രമകാരിയായ ആനയെ പിടികൂടാന്‍ മന്ത്രിയുടെ ഉത്തരവ്
തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ അക്രമകാരിയായ ആനയെ പിടികൂടി പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ മന്ത്രി അഡ്വ. കെ. രാജു ഉത്തരവിട്ടു. അഗളി റേഞ്ചില്‍ ഒമ്മല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരമായി അക്രമസഭാവം കാണിക്കുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി ആനകളുടെ പുനരധിവാസ കേന്ദ്രത്തിലെത്തിക്കുന്നതിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
ഇന്നലെ ഇതേ സ്റ്റേഷന്‍ പരിധിയില്‍ ആനയുടെ ചവിട്ടേറ്റ് പീലാണ്ടി (65) മരണപ്പെട്ടിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ ഈ ആനയുടെ ആക്രമണത്തില്‍ മരണപ്പെട്ട ഏഴാമത്തെ ആളാണ് ഇദ്ദേഹം.
പതിവായി ജനങ്ങളെ ആക്രമിക്കുകയും കൃഷിക്കും ജീവനും ഭീഷണിയാകുകയും ചെയ്ത സാഹചര്യത്തിലാണ് ആനയെ പിടികൂടാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്.
മരണപ്പെട്ട പീലാണ്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."