സ്‌പെക്ട്രം-2017 ജോബ് ഫെയര്‍ നാളെ ഐ.ടി.ഐ പാസായവര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും അവസരം
പാലക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐ.ടി.ഐ.കളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് തൊഴില്‍ കണ്‍െണ്ടത്തുന്നതിനായി വ്യാവസായിക പരിശീലന വകുപ്പും ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍സും (ഒഡെപെക്) സംയുക്തമായി 'സ്‌പെക്ട്രം 2017 ജോബ് ഫെയര്‍' നടത്തുന്നു.
തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് മേഖലകളിലാണ് ജോബ്‌ഫെയര്‍ നടത്തുക. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കായി നാളെ മലമ്പുഴ ഐ.ടി.ഐ.യില്‍ ജോബ് ഫെയര്‍ നടത്തും. രാവിലെ 10ന് പി.കെ.ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയാവും.
ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി,വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടറും ലേബര്‍ കമ്മീഷനറുമായ കെ.ബിജു, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. രാജന്‍ പങ്കെടുക്കും.
പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്കും ഐ.ടി.ഐ പാസായവരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കും വകുപ്പ് സജ്ജമാക്കിയ ശറേഷീയളമശൃ.ശി ല്‍ രജിസ്റ്റര്‍ ചെയ്യാം. താത്പര്യമുള്ളവര്‍ രാവിലെ ഒന്‍പതിന് മലമ്പുഴ ഗവ.ഐ.ടി.ഐയില്‍ എത്തണം. മാറുന്ന വ്യവസായ മേഖലയ്ക്കനുസരിച്ച് ട്രെയിനികളെ സജ്ജമാക്കുന്നതിന് വ്യാവസായിക പരിശീലന വകുപ്പ് നൂതനമായ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 30 ഐ.ടി.ഐ.കള്‍ക്ക് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടി.
ബയോമെട്രിക് ഹാജര്‍, വെര്‍ച്ച്വല്‍ ക്ലാസ് റൂം, ത്രീഡി ഇന്റര്‍ ആക്ടീവ് ടീച്ചിങ്, വ്യവസായ സംരഭകരുമായി ടൈ അപ്‌സ്, പ്ലേസ്‌മെന്റ് സെല്‍ പ്രവര്‍ത്തനം , എന്‍.എസ്.എസ്, എന്‍.സി.സി പ്രവര്‍ത്തനങ്ങള്‍ ഗ്രീന്‍ കേരള കാംപസ് , സംരഭകത്വ വികസന ക്ലബ്ബുകള്‍, ഉച്ച ഭക്ഷണം, ന്യൂട്രീഷന്‍ പ്രോഗ്രാം എന്നിവ പ്രധാനപ്പെട്ടവയാണ്. കൂടാതെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യ വികസനവും നടത്തുന്നുണ്ട്.
ഇത്തരത്തില്‍ ഐ.ടി.ഐകളില്‍ പരിശീലനം ലഭിച്ച ട്രെയിനികള്‍ ഉചിതമായ തൊഴില്‍ മേഖലയിലെത്തുമ്പോള്‍ വ്യവസായ രംഗവും കൂടുതല്‍ ശക്തിപ്പെടുമെന്നതിനാലാണ് ജോബ് ഫെയര്‍-സ്‌പെക്ട്രം-2017 നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."