ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു
മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റേയും അപ്പൂപ്പന് താടികള്‍ വാട്സാപ്പ് ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ എഴുത്തുകാരി ഇന്ദു മേനോന് ഉദ്ഘാടനം ചെയ്തു.
വ്യത്യസ്തമായ ജീവിത മുഹൂര്‍ത്തങ്ങള്‍, വൈല്‍ഡ് ലൈഫ്, പ്രകൃതി ദൃശ്യങ്ങള്‍, ഗോത്രത്തനിമ നിറഞ്ഞ ദൃശ്യങ്ങള്‍ എന്നീ വിഭാഗങ്ങളിലുള്‍പ്പെടുന്ന 44 ഫോട്ടോകളാണ് ലൈഫ് ആന്‍ഡ് ഡ്രീംസില്‍ പ്രദര്‍ശനത്തിലുള്ളത്.
നിസാര്‍ മാനന്തവാടി, സുവര്‍ണ എന്‍.ടി, മുനീര്‍ തോല്‍പ്പെട്ടി, ജോബിന് ജോസ്, പ്രവീണ്‍ രാമചന്ദ്രന്, ശ്രീകുമാര്‍ മാഹി, ഫ്രാന്‍സിസ് കാട്ടാക്കട, അജി കൊളോണിയ, സുജിന്‍ എന്‍.എസ്, ഷഗില്‍ മുഴപ്പിലങ്ങാട്, ഷബീര്‍ തുറയ്ക്കല്‍, ലിഡിയ ജോയ്, ജ്യോതിസ് എം.ജി, അനില്‍ കുമാര്‍ എന്‍, അഭിനവ് അഗ്രഹാരം എന്നിവരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
പഴശ്ശി ഗ്രന്ഥാലയത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനം മെയ് 23ന് സമാപിക്കും. പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ് ഷാജന് ജോസ് അധ്യക്ഷനായി. ഷബിത കെ, ജോസഫ് എം വര്‍ഗീസ്, സണ്ണി മാസ്റ്റര്‍, എം ഗംഗാധരന്, മധു എടച്ചന, അജി കൊളോണിയ, മുനീര്‍ തോല്‍പ്പെട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."