വന്യജീവികളുടെ കണക്കെടുപ്പ് അവസാനിച്ചു
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ഡിവിഷനിലെ മുതുമല വന്യജീവി സങ്കേതത്തിലെ മുതുമല, തൊപ്പക്കാട്, കാര്‍ക്കുടി തുടങ്ങിയ റെയ്ഞ്ചുകളില്‍ നടന്ന വന്യജീവികളുടെ കണക്കെടുപ്പ് അവസാനിച്ചു.
ഒരാഴ്ച നീണ്ടുനിന്ന കണക്കെടുപ്പാണ് അവസാനിച്ചത്. രാവിലെ 6.30 മുതല്‍ വൈകിട്ട് ആറ് വരെയാണ് കണക്കെടുപ്പ് നടത്തിയത്. കണക്കെടുപ്പില്‍ പതിനൊന്ന് കടുവകളെ നേരില്‍ കണ്ടു.
കാല്പാദം, കാഷ്ടം, നഖം, മറ്റ് അടയാളങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് കണക്കെടുപ്പ് നടത്തിയത്. വന്യജീവികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.
നൂറ് പേരടങ്ങിയ സംഘം സംഘങ്ങളായി തിരിഞ്ഞാണ് കണക്കെടുപ്പ് നടത്തിയത്.
വനംവകുപ്പ് ജീവനക്കാര്‍, സന്നദ്ധ സംഘടനകള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് കണക്കെടുപ്പ് നടത്തിയത്. മുതുമല കടുവാസംരക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ചെമ്പക പ്രിയ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."