ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും വൈദ്യുതി കണക്ഷന് ലഭിച്ചില്ല വണ്ടൂരിലെ ആധുനിക മത്സ്യമാര്‍ക്കറ്റ് തുറന്നില്ല
വണ്ടൂര്‍: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ വണ്ടൂരിലെ ആധുനിക മത്സ്യമാര്‍ക്കറ്റ് ഒരുവര്‍ഷം കഴിഞ്ഞിട്ടും തുറന്നില്ല. എല്ലാ പ്രവൃത്തികളും പൂര്‍ത്തിയായിട്ടും കറണ്ട് കണക്ഷന് ലഭിക്കാത്തതാണ് മാര്‍ക്കറ്റ് നോക്കുകുത്തിയാകാന്‍ കാരണം. തുറമുഖ വകുപ്പിന്റെ ഒരു കോടിപന്ത്രണ്ട് ലക്ഷം രൂപ ചിലഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. സംസ്ഥാനത്തെ മല്‍സ്യ മാര്‍ക്കറ്റുകള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഫിഷറീസ്-തുറമുഖ വകുപ്പ് ലോക ബാങ്കിന്റെ സഹായത്തോടെ തുകയനുവദിച്ചത്.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുമ്പുണ്ടായിരുന്ന മാര്‍ക്കറ്റ് കെട്ടിടം പൊ
വണ്ടൂര്‍: പോരൂര്‍ പഞ്ചായത്തില്‍ നടപ്പാക്കിയ ഹാഡ പദ്ധതി ക്രമക്കേട് തെളിവെടുപ്പിനായി കോഴിക്കോട് ഉത്തരമേഖല വിജിലന്‍സ് വണ്ടും പോരുരിലെത്തി. കോഴിക്കോട് വിജിലന്‍സ് സി.ഐ പ്രവീണും സംഘവുമാണ് പരിശോധനക്കെത്തിയത്. വണ്ടൂര്‍ ബ്ലോക്കിനു കീഴില്‍ പോരൂരില്‍ എട്ട് കോടി 22 ലക്ഷത്തി മുപ്പത്തിയേഴായിരം രൂപയുടെ പണികളാണ് ഹാഡ പദ്ധതിയില്‍ നടപ്പാക്കിയിട്ടുള്ളത്. എന്നാല്‍ ഹാഡ പദ്ധതിയില്‍ പഞ്ചായത്തില്‍ നടപ്പാക്കിയ മുഴുവന്‍ പണികളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കാണിച്ച് പോരൂര്‍ പൗരസമിതി, ആന്റി കറപ്ക്ഷന് പീപ്പിള്‍സ് മൂവ്മെന്റ് എന്നിവര്‍ ചേര്‍ന്ന് പരാതി നല്‍കിയിരുന്നു.
ചെറുകോട് കുടിവെള്ള പദ്ധതിക്ക് വരള്‍ച്ച ഫണ്ടില്‍ ഉള്‍പെടുത്തി 10 ലക്ഷം, ഹാഡ 30 ലക്ഷം എന്നിങ്ങനെ 40 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നിട്ടുണ്ട്. നേരത്തെ മറ്റു പദ്ധതികളില്‍ പൂര്‍ത്തീകരിച്ച പണികളില്‍ പേരുമാറ്റിയും നാമ മാത്രമായ പണികള്‍ നടത്തിയുമെല്ലാം വന്‍ തട്ടിപ്പ് നടന്നതായാണ് പരാതി. ഒരു പദ്ധതിക്ക് തന്നെ ഒന്നിലധികം പ്രവര്‍ത്തികളുടെ പേരില്‍ പണം എഴുതിയെടുത്തതായും കണ്ടെത്തിയിരുന്നു. കാര്യമായ പണികള്‍ നടത്താതതു മൂലം പല പദ്ധതികളും ഇപ്പോള്‍ തന്നെ ഉപയോഗ ശൂന്യമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."