മെഡിക്കല്‍ കോളജിലെ പുതിയ മേല്‍പ്പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലേക്ക്
ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിതവിഭാഗം ഉള്‍പ്പെടുന്ന പുതിയ ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പുതുതായി പണിത ആറ് നില കെട്ടിടത്തിനും നിലവിലെ അത്യാഹിതവിഭാഗത്തിനും ഇടയിലെ റോഡിന് മുകളിലൂടെ നിര്‍മ്മിക്കുന്ന ഇരുമ്പുപാലത്തിന്റെ മൂന്ന് ഗര്‍ഡറുകള്‍ ഞായറാഴ്ച സ്ഥാപിച്ചതോടെ പാലം പണി അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 7, 11, 17 മീറ്റര്‍ നീളത്തിലുള്ള മൂന്ന് ഗര്‍ഡറുകളാണ് ക്രയിനുകളുടെ സഹായത്തോടെ ഇന്നലെ ഉച്ചകഴിഞ്ഞ് സ്ഥാപിച്ചത്.
27ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നതോടെ മാറി പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗത്തില്‍ നിന്നും രോഗികളെ വിവിധ വാര്‍ഡുകളിലേക്കും ഓപ്പറേഷന് തീയേറ്ററിലേക്കും മറ്റും കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം. 35 മീറ്റര്‍ നീളവും മൂന്നര മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ നിര്‍മ്മാണത്തിന് 56 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."