HOME
DETAILS

മലയാള സര്‍വകലാശാലയ്ക്ക് ഭൂമി കണ്ടെത്തിയതിലും വില നിര്‍ണയിച്ചതിലും ക്രമക്കേടെന്ന് എം.എല്‍.എ

  
backup
March 22 2017 | 04:03 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


തിരൂര്‍: മലയാള സര്‍വകലാശാലയ്ക്കായി ഭൂമി കണ്ടെത്തിയതിലും വില നിര്‍ണയിച്ചതിലും ക്രമക്കേടുണ്ടെന്ന് സി. മമ്മൂട്ടി എം.എല്‍.എ. ഇടപാടില്‍ അഴിമതിയുള്ളതായി സംശയിക്കുന്നതായും സുതാര്യമായ അന്വേഷണം വേണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. പ്രതിബന്ധതയുണ്ടെങ്കില്‍ കുറഞ്ഞ വിലയ്ക്ക്് ഭൂമി നല്‍കാന്‍ തയാറാകണം. സെന്റിന് നാലു ലക്ഷം വേണമെന്നാണ് ഭൂവുടമകളുടെ ആവശ്യം. എന്നാല്‍ 1,70,000 രൂപ സെന്റിനു നല്‍കാനാണ് നേരത്തെയുള്ള ശുപാര്‍ശ. 14 ഏക്കര്‍ ഭൂമിയാണ് സര്‍വകലാശാലക്കായി കണ്ടെത്തിയത്. ഇതു വാങ്ങാന്‍ 25 കോടി രൂപ വരുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഇതിലാകട്ടെ ആറ് ഏക്കര്‍ ചതപ്പുനിലമാണ്. ഇതിനും 1,70,000 രൂപ കൊടുക്കുക എന്നത്് പ്രായോഗികമല്ല. ഭൂമി കച്ചവടത്തില്‍ അഴിമതി നടന്നതായി സംശയിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന്് റവന്യൂവകുപ്പ് അറിയിച്ചുണ്ടെന്നും സി. മമ്മുട്ടി എം.എല്‍.എ പറഞ്ഞു.
ഭൂമിയുടെ ഉടമസ്ഥവകാശവും പരിശോധനവിധേയമാക്കേണ്ടതാണ്. ഭൂമി കാര്യത്തില്‍ വകുപ്പ് തല പരിശോധന വേണം. കുറഞ്ഞ വിലക്കാണ് ഭൂമി സ്വന്തമാക്കേണ്ടത്. അതിനു പകരം ഭീമമായ തുകയിലെ കച്ചവടത്തിനുളള അധികൃത പുറപ്പാട്് അഴിമതിക്ക് കളമൊരുക്കുന്നതാണ്. ഇത് അനുവദിക്കാനാകില്ല.
സുതാര്യമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ ആവശ്യം. ആതവനാട്ടെ  ഭൂമി ഏറ്റെടുക്കാനാണ് ആദ്യം ശ്രമിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും  പ്രതിഷേധം കാരണം മരവിപ്പിക്കേണ്ടി വന്നു. പിന്നീട് പച്ചാട്ടിരിയില്‍ സ്ഥലത്തിന് ശ്രമിച്ചു. അവിടെയും പ്രതിഷേധമുണ്ടായി. സ്ഥമെടുപ്പ് നീണ്ടുപോയതിനാലാണ് തുഞ്ചന്‍ മെമ്മോറിയല്‍ ഗവ കോളജ് സ്ഥലത്ത്് അഞ്ച്് ഏക്കറില്‍ ഫ്രീ ഫാബിക്കേറ്റില്‍ 98 ദിവസം കൊണ്ടു താല്‍ക്കാലിക കെട്ടിടമുണ്ടാക്കി സര്‍വകലാശാല സ്ഥാപിച്ചത്. അതിനാല്‍ സര്‍വകലാശാലയുടെ പേരിലുള്ള അന്യായ ഭൂമിക്കച്ചവടം അനുവദിക്കില്ലെന്ന് എം.എല്‍.എ വ്യക്തമാക്കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago