HOME
DETAILS
MAL
കരുണ, കണ്ണൂര്‍ മെഡി.കോളജുകളിലെ പ്രവേശനം സുപ്രിംകോടതി റദ്ദാക്കി
backup
March 22 2017 | 06:03 AM
ന്യൂഡല്‍ഹി: സര്‍ക്കാരുമായി കരാറിലേര്‍പ്പെടാതെ സ്വന്തം നിലയില്‍ പ്രവേശനം നടത്തിയ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേയും പാലക്കാട് കരുണ മെഡിക്കല്‍ കോളജിലേയും പ്രവേശനം സുപ്രിംകോടതി റദ്ദാക്കി
180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയ ജെയിംസ് കമ്മിറ്റിയുടെ വിധി ശരിവെച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ വിധിയും. കണ്ണൂരിലെ 150 സീറ്റിലേയും കരുണയിലെ 30 സീറ്റിലേയും പ്രവേശനമാണ് റദ്ദാക്കിയത്.
അതേ സമയം, കരുണ മെഡിക്കല്‍ കോളജിലെ 30 സീറ്റുകളില്‍ ജെയിംസ് കമ്മിറ്റി നിര്‍ദ്ദേശിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇരു കോളജുകളും വിദ്യാര്‍ത്ഥിനികളുടെ പ്രവേശനവുമായി ബന്ധപ്പെട്ടുളള നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ഹാജരാക്കിയ രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും കോടതി പരാമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."