HOME
DETAILS
MAL
റമദാൻ അവസാന പത്തിലേക്ക് ഹറമിനു ചുറ്റുമുള്ള ഹോട്ടലുകളിൽ മുറികള്‍ കിട്ടാനില്ല
backup
May 21 2018 | 14:05 PM
മക്ക: റമദാനിലെ അവസാന പത്തിൽ ഹറമിനു ചുറ്റുമുള്ള ഹോട്ടലുകളിൽ റൂമുകൾ കിട്ടാനില്ല. വിശുദ്ധ ഹറമിനു ചുറ്റുമുള്ള ഹോട്ടലുകൾ മുഴുവൻ ഈ സമയത്തേക്ക് ബുക്കിങ് സ്വീകരിച്ചു കഴിഞ്ഞതായി ഹോട്ടൽ വൃത്തങ്ങൾ പറഞ്ഞു. ഹറം പള്ളിയുടെ ചുറ്റുമുള്ള ഹോട്ടലുകളിൽ ലഭ്യമായ 162,000 റൂമുകളിൽ 155,000 എണ്ണവും അവസാനത്തെ പത്തിലേക്ക് അഡ്വാൻസ് പണം നൽകി ബുക്കിങ് കഴിഞ്ഞതായി ഹോട്ടൽ ബിസിനസ് മേഖലയിൽ ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
സീസൺ സമയമായതിനാൽ ഹോട്ടൽ റൂമുകൾക്ക് വൻ വാടകയും ഹോട്ടലുടമകൾ ഈടാക്കുന്നുണ്ട്. റമദാനിലെ അവസാന പുണ്യ രാവുകളിൽ വിശുദ്ധ ഹറമിൽ കഴിയുവാനായി ലോകത്ത്ന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളുടെ ഒഴുക്ക് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. റമദാൻ ആദ്യ പത്തിൽ ഒരു റൂമിന് 1,950-മുതൽ 2,500 റിയാൽ വരെയാണ് ഈടാക്കുന്നത്. എന്നാൽ, അവസാന പത്തിൽ ഇത് ഹോട്ടൽ കാറ്റഗറിക്കനുസരിച്ച് 28,000 റിയാൽ വരെയായി ഉയർന്നതായാണ് കണക്കുകൾ.
ഇവിടുത്തെ റൂമുകളും സ്യുട്ടുകളും റമദാൻ തുടങ്ങുന്നതിനു മൂന്നു മാസം മുൻപ് തന്നെ ബുക്കിങ് തുടങ്ങിയിരുന്നു. ഈ വർഷം സഊദിക്കകത്തു നിന്നും പുറത്തു നിന്നും ബിസിനസ്സ് പ്രമുഖരടക്കം എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുമെന്നാണ് കണക്കുകൾ. ചില ഹോട്ടലുകളിൽ റൂമുകൾ ബുക്ക് ചെയ്‌യുന്നത് 25,000 ത്തിനും 42,000 റിയാലിനും ഇടക്കാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മക്കയിൽ 947 ഫർണിഷ്ഡ് അപ്പാർട്മെന്റുകളിലായി 162,493 റൂമുകളാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."