നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ പ്രസ് ഗോഡൗണില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
നെയ്യാറ്റിന്‍കര: സ്വകാര്യ പ്രസിന്റെ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ വൈകിട്ട് ആറരയോടെ നെയ്യാറ്റിന്‍കര ആലുംമൂട്ടിലുളള എസ്.വി പ്രസ്സിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ ചന്ദ്രാ ലോഡ്ജിലേക്കും തീ പടര്‍ന്നു.
എസ്.വി.പ്രസിന്റെ ഗോഡൗണിനു സമീപത്ത് പ്രസ് ഉടമയുടെ നേതൃത്വത്തില്‍ ചവര്‍ കത്തിച്ചതാണ് തീപിടുത്തത്തിന് കാരണം. ചവറില്‍ നിന്നും തീ പടര്‍ന്ന് ഗോഡൗണിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. ലക്ഷകണത്തിന് രൂപയുടെ പുസ്തകങ്ങളും ബുക്കുകളും കത്തി നശിച്ചു.പുസ്തകങ്ങളായതിനാല്‍ തീ വളരെ വേഗത്തില്‍ ആളിപ്പടര്‍ന്നു. ഇവിടെ നിന്നും തീ സമീപത്തെ ചന്ദ്രാ ലോഡ്ജിലേക്ക് പടരുകയായിരുന്നു. ഇവി ടെയും ഗണ്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. റൂമുകളിലുളള ഫര്‍ണിച്ചറുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു.
നെയ്യാറ്റിന്‍കര സ്വദേശി ജേക്കബ്ബിന്റെ ഉടമസ്ഥതയിലുളളതാണ് എസ്.വി പ്രസ്. നെയ്യാറ്റിന്‍കര സ്വദേശിനി ഗായത്രി ദേവിയാണ് ചന്ദ്രാ ലോഡ്ജിന്റെ ഉടമ. നെയ്യാറ്റിന്‍കര നിന്നും പാറശാല നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ ഏറെ നേരം പരിശ്രമിച്ചാണത് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."