കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പ്: കൊല്ലത്ത് എ ഗ്രൂപ്പിന് തിരിച്ചടി
കൊല്ലം: കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പില്‍ ത്രികോണ മല്‍സരം നടന്ന കൊല്ലത്ത് എ ഗ്രൂപ്പിന് തിരിച്ചടി. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച വിമത ഐവിഭാഗത്തിലെ വിഷ്ണു വിജയന്‍ 213 വോട്ടുകള്‍ നേടി പ്രസിഡന്റായപ്പോള്‍ ജില്ലയില്‍ എ വിഭാഗം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വി.എം സുധീരന്റെ വിശ്വസ്തനായ കൊടിക്കുന്നില്‍ സുരേഷ്-സൂരജ് രവി വിഭാഗം കൂടി വിഷ്ണു വിജയനെ പിന്തുണച്ചതോടെയാണ് വിജയം അനായാസമായത്. കെ.പി.സി.സി ജനറല്‍സെക്രട്ടറി ശൂരനാട് രാജശേഖരന്റെ പിന്തുണയും വിഷ്ണുവിന് ലഭിച്ചിരുന്നു.
കഴിഞ്ഞതവണ എ ഗ്രൂപ്പിനായിരുന്നു പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. എന്നാല്‍ പഴയ എ വിഭാഗത്തെ ഒരുമിച്ച് നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ നിലവിലെ എ വിഭാഗം തയ്യറാകാതെവന്നതാണ് ഗ്രൂപ്പിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയായത്. അടുത്തിടെ എ ഗ്രൂപ്പ് ജില്ലാ നേതൃയോഗം ശുഷ്‌കമായതിനു പിന്നാലെയുണ്ടായ കെ.എസ്.യു തെരഞ്ഞെടുപ്പ് പരാജയവും ഗ്രൂപ്പ് നേതൃത്വത്തിന് നാണക്കേടായി. കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ വി.എം സുധീരന്റെ അനുയായികള്‍ ജില്ലയില്‍ ശക്തമായതാണ് എ ഗ്രൂപ്പിന്റെ തകര്‍ച്ചക്ക് കാരണം.
ഐ വിഭാഗത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി കൗശിക് എം ദാസിന് 165 ഉം എ ഗ്രൂപ്പിലെ ശരത്‌മോഹന് 132 ഉം വോട്ടുകളുമാണ് ലഭിച്ചതെങ്കിലും ഇരുവരും വൈസ് പ്രസിഡന്റുമാരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."